വാഷിങ്ടണ്‍: അമേരിക്കയിലെ സ്കൂളില്‍ വിദ്യാര്‍ത്ഥി 20ഓളം സഹപാഠികളെ കുത്തി പരിക്കേല്‍പ്പിച്ചു. അമേരിക്കന്‍ സംസ്ഥാനമായ പെന്‍സില്‍വാനിയയിലെ ഒരു ഹൈസ്കൂളിലാണ് വിദ്യാര്‍ത്ഥിയുടെ പരാക്രമം. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പെന്‍സില്‍വാനിയയിലെ മറിസ്വില്ലയിലുള്ള ഫ്രാങ്ക്ലിന് റീജിയണല്‍ ഹൈസ്ക്കൂളില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 7.15നാണ് അക്രമം അരങ്ങേറിയത്. സംഭവത്തില്‍ പ്രതിയായ വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് സ്കൂളിലെ ക്ലാസുകള്‍ ഇന്ന് റദ്ദാക്കി. പരിക്കേറ്റവരില്‍ സെക്യൂറിറ്റി ഉദ്യോഗസ്ഥനുമുണ്ട്.
അടുത്തിടെ ചൈനയില്‍ റെയില്‍വേ സ്റ്റേഷനില്‍ അക്രമികള്‍ നടത്തിയ കത്തിയാക്രമണത്തില്‍ 29 പേര് കൊല്ലപ്പെട്ടിരുന്നു. പുതിയ ഭീകരാക്രമണ രീതിയായിട്ടാണ് അന്ന് ചൈന ഇതിനെ വിശേഷിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: