കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ഹൈക്കോടതി ജഡ്ജി ഹാറൂണ്‍ അല്‍ റഷീദ് കുടുംബസമേതം സി.പി.എം. നേതാവും മുന്‍മന്ത്രിയുമായ എളമരം കരീമിനും കുടുംബത്തോടുമൊപ്പം തേക്കടിയില്‍ ഉല്ലാസയാത്ര നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. എളമരം മന്ത്രിയായിരുന്ന 2008 ലാണ് ഉല്ലാസയാത്ര നടന്നത്. ജസ്റ്റിസ് ഹാറൂണിന് സി.പി.എം ഉന്നത നേതാക്കളുമായുള്ള ബന്ധത്തിന് തെളിവാണിതെന്ന് ആരോപണമുയര്‍ന്നു. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിംരാജ് പ്രതിയായ ഭൂമിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഹാറൂണ്‍ റഷീദ് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു.
ഡല്‍ഹി കേരള ഹൗസില്‍ സി.പി.എം പിബി അംഗം കോടിയേരി ബാലകൃഷ്ണന് ജസ്റ്റിസ് ഹാറൂണിനെ കാണാന്‍ എത്തിയതും വിവാദമായിരുന്നു. കോടിയേരിയുടെ മുറിയില്‍ പ്രവര്‍ത്തകരുടെ തിരക്കായതിനാല്‍ താന്‍ അദ്ദേഹത്തെ സ്വന്തം മുറിയിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്നാണ് ജസ്റ്റിസ് വിശദീകരിച്ചത്.സി.പി.എം. നേതാക്കളില്‍ തനിക്ക് അല്‍പ്പമെങ്കിലും അറിയുക കോടിയേരി ബാലകൃഷ്ണനെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോള്‍ എളമരം കരീമിനൊപ്പം ഉല്ലാസയാത്ര നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത് വിവാദം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. കാലിക്കറ്റ് പ്രസ്ക്ലബ്ബില്‍ ഒരു സ്വകാര്യ ചാനലിന്റെ ന്യൂസ് ബോക്സിലാണ് ഈ ദൃശ്യമടങ്ങിയ സിഡി കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: