ബാഗ്ദാദ്: ബാഗ്ദാദില്‍ കാര്‍ ബോംബ് സ്ഫോടന പരമ്പരകളെ തുടര്‍ന്ന് 16 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഷിയ മുസ്ലീങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മേഖലകളിലാണ് സ്ഫോടനം നടന്നത്.
പൊതു സ്ഥലങ്ങളില്‍ കാര്‍ ബോംബുകളും ചാവേറുകളേയും ഉപയോഗിച്ചു ആക്രമണം നടത്തുന്നതാണ് അല്‍ഖ്വയ്ദയുടേയും ചില സുന്നി തീവ്രവാദികളുടേയും രീതി.
അതിനാല്‍ തന്നെ ഇവരുടെ നേര്‍ക്കാണ് സംശയങ്ങള്‍ നീളുന്നത്്. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ഇറാഖില്‍ ഭീകരാക്രമണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയതെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നു. 8,868 പേരാണ് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: