ആലപ്പുഴ: ആലപ്പുഴയില്‍ തിരയില്‍പ്പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കിട്ടി. മറ്റ് രണ്ട് പേര്‍ക്കുള്ള തെരച്ചില്‍ നാവികസേന തുടരുന്നു. ഇടുക്കിയിലെ സണ്‍ഡേ സ്കൂളില്‍ നിന്ന് ആലപ്പുഴയില്‍ വിനോദയാത്രയ്ക്കെത്തിയ സംഘത്തിലെ മൂന്ന് വിദ്യാര്‍ത്ഥികളാണ് കടലില്‍ കാണാതായത്. ആലപ്പുഴ ബീച്ചില്‍ കൂട്ടുകാരോടൊപ്പം ഉല്ലസിക്കവേയാണ് കുട്ടികള്‍ തിരയില്‍പ്പെട്ടത്.
ഇടുക്കി പടമുഖം എസ്.എച്ച് ചര്‍ച്ച് സണ്‍ഡേ സ്കൂളിലെ വിദ്യാര്‍ത്ഥികളായ മുണ്ടുതറയില്‍ സെര്‍ബിന്‍ സൈമണ്‍, മുളയിങ്കല്‍ ജോണി ജോബി, ആലപ്പാട്ട് സിറിയക് ഫിലിപ്പ് എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കൂട്ടുങ്കല്‍ വീട്ടില്‍ അഖില്‍ റോയിയെ ആണ് ലൈഫ് ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തിയത്. അഖിലിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: