ചണ്ഡിഗഢ്: രാമനവമി ദിനമായ തിങ്കളാഴ്ച പ്രശസ്തരടക്കം 62 സ്ത്രീ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ സ്ത്രീകളുടെ മുഖ്യ ആഘോഷമാണ് രാമനവമി. അതിനാല്‍ വിശേഷദിനം പത്രിക സമര്‍പ്പിക്കുന്നതിനായി തെരഞ്ഞെടുക്കുകയായിരുന്നു.
ബതിന്ഡ എംപിയും ശിരോമണി അകാലിദള്‍ സ്ഥാനാര്‍ത്ഥിയുമായ ഹര്‍സിംരാത് കൗര്‍ ബാദല്‍, കേന്ദ്ര മന്ത്രി പ്രിനീത് കൗര്‍ എന്നിവരും പത്രിക സമര്‍പ്പിച്ചവരില്‍ ഉള്‍പ്പെടുന്നു.
അനന്ത്പൂര്‍ സാഹിബ്, ഫിറോസ് നഗര്‍, അമൃത്സര്‍ എന്നിവിടങ്ങളില്‍ നിന്നും ആറും, രോപാര്‍, ബതിന്ഡ, ഫതേഗര്ഹ് സാഹിബ്, ഗുര്ദസ്പൂര് എന്നീ മണ്ഡലങ്ങളില്‍ നാല് വീതവും, ഹോഷിരാപൂര് ഏഴ്, ലുധിയാന അഞ്ച് എന്നിങ്ങനെയാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ഇവയില്‍ ഭൂരിഭാഗം സ്ഥാനാര്‍ത്ഥികളും സ്വതന്ത്രരായി മത്സരിക്കുന്നവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: