കോട്ടയം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് മുമ്പ് വ്യാജമദ്യദുരന്തം ഉണ്ടാവാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമം നടത്തുന്നതായുള്ള കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റെ പ്രസ്താവന മുന്‍കൂര്‍ജാമ്യം എടുക്കലാണെന്ന് കേരള കോണ്‍ഗ്രസ് (നാഷണലിസ്റ്റ്) സംസ്ഥാന ഉന്നതാധികാര സമിതിയോഗം കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ ബൂത്തുകള്‍ തോറും മദ്യവിതരണം നടത്തുന്നതിന് എക്സൈസ് വകുപ്പിന്റെ അനുമതിയോടെ ബംഗളുരുവിലുള്ള ഡിസ്റ്റിലറികളില്‍ നിന്നും യുഡിഎഫ് സ്ഥാനാര്ത്ഥികുവേണ്ടി വ്യാജമദ്യം ലോഡ് കണക്കിന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും ഇതേപ്പറ്റി അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഇരുപതു പാര്‍ലമെന്റ് മണ്ഡലങ്ങളിലും ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് യോഗം വോട്ടര്‍മാരോട് ആഹ്വാനം ചെയ്തു. ചെയര്മാന് പ്രൊഫ. പ്രകാശ് കുരിയാക്കോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോട്ടയം മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ. നോബിള്‍മാത്യു, ജനറല്‍ സെക്രട്ടറി കുരുവിള മാത്യൂസ്, വൈസ് ചെയര്മാന് പി.ടി ഏബ്രഹാം, എ.എ.വി കെന്നഡി, എം.എന്‍ ഗിരി, ജോയി വളവില്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: