തിരുവനന്തപുരം: കെ കരുണാകരന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വച്ചത് ചാരക്കേസില്‍ ആയിരുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചാരക്കേസില്‍ കരുണാകരന്റെ രാജി ആവശ്യപ്പെട്ടിട്ടില്ല. അന്ന് താന്‍ കരുണാകരന് മന്ത്രിസഭയില്‍ അംഗമായിരുന്നു. അങ്ങനെയുള്ള തനിക്ക് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടാന്‍ കഴിയുമോയെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.
തെരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വീഴ്ചയുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം തനിക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു വാര്‍ത്താ ചനലിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തെരഞ്ഞെടുപ്പിനു ശേഷം മന്ത്രിസഭയില്‍ മാറ്റങ്ങളുണ്ടാവും. ഗണേശ് കുമാറിന്റെ മന്ത്രിസഭാ പ്രവേശനം യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആര്‍എസ്പി യു.ഡി.എഫിലേക്ക് വന്നത് മുന്‍കൂട്ടി തീരുമാനിച്ചിട്ടല്ല. പാര്‍ട്ടിയിലും യു.ഡി.എഫിലും ആലോലിച്ച ശേഷമാണ് ആര്.എസ്.പിയെ മുന്നണിയില്‍ എടുത്തതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഹൈക്കോടതിയോട് തനിക്ക് പരാതിയില്ലെന്നും പരിഭവം മാത്രമാണുള്ളതെന്നും മുഖ്യമന്ത്രി. അപ്പീല്‍ നല്‍കുന്നതിനോട് യോജിപ്പില്ലായിരുന്നു. ഒരു ഖണ്ഡികയില്‍ മാത്രമാണ് പരാമര്‍ശങ്ങളെന്നും രണ്ട് വരി നീക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: