Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എന്‍ഡിഎ തരംഗം ആഞ്ഞടിക്കുന്നു, അണികള്‍ ആത്മവിശ്വാസത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2014, 10:02 pm IST
in Kottayam

രൂപേഷ് അടൂര്‍

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലെ കൊട്ടിക്കലാശം സമാപിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഇതോടെ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും ആവേശതിമിര്‍പ്പിലാണ്. മുന്നണികള്‍ എല്ലാംതന്നെ വീറും വാശിയോടെയുമുള്ള വിമര്‍ശനങ്ങളുമായിട്ടാണ് കൊട്ടിക്കലാശത്തിന് എത്തുന്നത്. പാര്‍ട്ടിക്കാര്‍ തമ്മിലുള്ള വിമര്‍ശനങ്ങള്‍ ഉച്ചഭാഷിണിയിലൂടെ ‘പച്ച’യായി വിളിച്ചുപറയുന്നതിന് പ്രത്യേകം വ്യക്തികളെ തന്നെ ഓരോ പാര്‍ട്ടിയും ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വ്യക്തിഹത്യ പാടില്ലെന്നും വിമര്‍ശനങ്ങള്‍ അതിരുകടന്നാല്‍ നിയമ നടപടികള്‍ എടുക്കുമെന്നും പോലീസ് മുന്‍കൂട്ടി ധരിപ്പിച്ചിട്ടുണ്ട്. മത്സര രംഗത്തുള്ള പല സ്ഥാനാര്‍ത്ഥികളും ഇവരെ പിന്താങ്ങുന്ന പാര്‍ട്ടി അണികളുമെല്ലാം വൈകുന്നേരത്തോടുകൂടി നഗരത്തില്‍ എത്തിയാല്‍ ഗതാഗത തടസ്സത്തിനുപരി സംഘര്‍ഷത്തില്‍ കലാശിക്കാനും സാദ്ധ്യത കൂടുതലാണ്.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി നോബിള്‍ മാത്യുവിന്റെ പ്രചാരണ പരിപാടി ഇന്ന് രാവിലെ 8.30ന് പള്ളിപ്പുറത്തുകാവ് ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കും. തെരഞ്ഞെടുപ്പു പ്രചാരണം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം. സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നഗരത്തിലെ അമ്പത് കേന്ദ്രങ്ങളിലെ പര്യടനം നടത്തിയശേഷം വൈകിട്ട് 3ന് തിരുനക്കരയില്‍ സമാപിക്കും. സമാപന സമ്മേളനം ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

അഞ്ചുമണി കഴിഞ്ഞാല്‍ നിശ്ശബ്ദ പ്രചാരണമായിരിക്കും. വോട്ടര്‍മാരുടെ ഒരു വോട്ട് പോലും നഷ്ടപ്പെടാതിരിക്കാന്‍ വീടുവീടാന്തരം കയറി വോട്ടുപിടിക്കാന്‍ ബൂത്തുതലങ്ങളില്‍ പ്രത്യേക സ്‌ക്വാഡുകള്‍ തന്നെയുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടുതലും നിഷ്പക്ഷമതികളായിട്ടുള്ളവരുടെ വോട്ടുകള്‍ക്കാണ് കൂടുതല്‍ ഉറപ്പിക്കാന്‍ ശ്രമം നടത്തുക. എന്‍ഡിഎ സ്ഥാനാര്‍ത്ഥി നോബിള്‍ മാത്യുവിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മറ്റ് മുന്നണികളെക്കാള്‍ മുന്‍പന്തിയില്‍ തന്നെയാണ്. ഇടതു വലതു മുന്നണികള്‍ കേരളത്തില്‍ എതിര്‍ക്കുകയും കേന്ദ്രത്തില്‍ ഒന്നിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയത്തിനെതിരെ ഇവരുടെ അണികള്‍ തന്നെ എതിര്‍പ്പിലാണ്. ഇവരുടെ വോട്ടുകള്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരാന്‍ പോകുന്ന എന്‍ഡിഎയ്‌ക്കു തന്നെ ലഭിക്കും. മതസ്പര്‍ദ്ധ വളര്‍ത്തി ഇടതു- വലതു മുന്നണികള്‍ വോട്ടുപിടിക്കുമ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ മതേതരപരമായ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വോട്ടര്‍മാര്‍ക്ക് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. ബിജെപിയുടെ പ്രകടന പത്രികയിലെ ഏകീകൃത സിവില്‍ കോഡും മതേതര ജനാധിപത്യത്തിന്റെ സംരക്ഷണത്തെയാണ് കാണിക്കുന്നത്. മതേതര പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന ഇടതു- വലതു മുന്നണികള്‍ക്ക് ഇതുവരെ ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരുന്നതില്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. ന്യൂനപക്ഷ സെല്‍, വിശ്വകര്‍മ്മസഭ, കെപിഎംഎസ്, ഹിന്ദു പരവര്‍ തുടങ്ങി വിവിധ സാമുദായിക സംഘടനകളുടെ സഹായവും ഇതും ഇക്കുറി നോബിള്‍ മാത്യുവിന് അനുകൂലമാകും.

ദേശീയ സുരക്ഷയെ അടിസ്ഥാനപ്പെടുത്തി രാജ്യത്തിന്റെ സര്‍വ്വതോമുഖമായ ഉയര്‍ച്ചയെ അടിസ്ഥാനപ്പെടുത്തിയുള്ള ബിജെപിയുടെ പ്രകടന പത്രികയും വോട്ടര്‍മാരില്‍ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. ഇക്കുറി ജനങ്ങള്‍ ബിജെപിക്കൊപ്പമാണെന്നതിന് വ്യക്തമായ തെളിവുകളായിരുന്നു നോബിള്‍ മാത്യുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ആദ്യന്തം കാണപ്പെട്ടത്. വികസനങ്ങളുടെ പൂര്‍ണ്ണ രൂപരേഖ, കേന്ദ്ര പദ്ധതി വിശകലനങ്ങള്‍, സമയബന്ധിതമായി നടപ്പാക്കുന്ന പദ്ധതികള്‍ തുടങ്ങി അടിസ്ഥാന കാര്യങ്ങളെക്കുറിച്ചുള്ള നോബിള്‍ മാത്യുവിന്റെ കാഴ്ചപ്പാട് മറ്റ് സ്ഥാനാര്‍ത്ഥിമാരില്‍ നിന്നും വ്യത്യസ്തനാക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ എല്ലാം തന്നെ ജനങ്ങളുടെ നീറുന്ന പരാതിപ്രളയങ്ങളായിരുന്നു നോബിള്‍ മാത്യുവിന്റെ മുന്നിലെത്തിയത്. എല്ലാത്തിനും സൗമ്യമായ രീതിയിലുള്ള മറുപടിയും ഓരോന്നിനുമുള്ള പരിഹാരങ്ങളും അക്കമിട്ട് പറഞ്ഞ് നോബിള്‍ മാത്യു ജനഹൃദയങ്ങളില്‍ ഇടം നേടിക്കഴിഞ്ഞു. ഇതോടെ കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ എന്‍ഡിഎ നിര്‍ണായശക്തിയായി മാറുകയാണ്.

ഇടതുമുന്നണിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്നുള്ള വിഭാഗീയതയും പി.സി. ജോര്‍ജിനെ കോട്ടയത്ത് മൂക്കുകയര്‍ ഇട്ടതും മണ്ഡലത്തില്‍ കയറ്റാത്തതും തുടങ്ങി അനവധി പ്രശ്‌നങ്ങള്‍ ഇരുമുന്നണികളെയും ആശങ്കയിലാഴ്‌ത്തുന്നുണ്ട്. ഇന്ന് വൈകിട്ട് മുതലുള്ള നിശ്ശബ്ദ പ്രചാരണങ്ങളിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥി നോബിള്‍ മാത്യു മുന്നില്‍ തന്നെയാണ്. രാവിലെ മുതല്‍ തന്നെ എല്ലാ ബൂത്ത്, വാര്‍ഡു തലങ്ങളിലും വീടു വീടാന്തരം കയറിയുള്ള പ്രചാരണം ആരംഭിക്കും. ഇതിനായി ഹിന്ദു ഐക്യവേദി അഭിഭാഷക പരിഷത്ത്, വിമുക്തഭടന്മാര്‍, എന്‍ജിഒ, പൂര്‍വ്വിക സൈനിക പരിഷത്ത്, എന്‍ജിഒ സംഘ്, മാതൃമണ്ഡലം, അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് തുടങ്ങി വിവിധസംഘപരിവാര്‍ സംഘടനകളും അരയും തലയും മുറുക്കി പ്രചാരണങ്ങള്‍ക്ക് മുമ്പന്തിയില്‍ തന്നെയുണ്ട്. ഇത് വികസനനായകനും ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയായി അവരോധിക്കാന്‍ പോകുന്ന നരേന്ദ്രമോദിക്കും ഏറെ തിളക്കമാകും ഒപ്പം ”കോട്ടയം” രാജ്യനെറുകയിലേക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

Kerala

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

India

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

India

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

Kerala

വിളിച്ചു പറയും, പറഞ്ഞപോലെ വിജയിക്കും, ബീഹാർ കഴിഞ്ഞപ്പോൾ മോദി പറഞ്ഞിരുന്നു അടുത്തത് ബംഗാൾ; പദ്ധതികൾ കൃത്യമായി നടപ്പാകുന്നു

പുതിയ വാര്‍ത്തകള്‍

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

പശ്ചിമ ബംഗാൾ കാവിയണിയുന്നത് ഇങ്ങനെയാണ്; ബിജെപി 201 സീറ്റിലെത്തി

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

അഖിൽ മാരാർ ആശുപത്രിയിൽ: നിങ്ങൾ ആഘോഷിക്കൂ എന്ന് കുറിപ്പ്

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖ് (ഇടത്ത്) സന്ദേശ് ഖലിയിലെ ഗ്രാമീണ സ്ത്രീകള്‍ ഷാജഹാന്‍ ഷെയ്ഖിനെതിരെ സമരം ചെയ്യുന്നു (നടുവില്‍)

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖിന്റെ കോട്ടയായ സന്ദേശ് ഖലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സനത് സര്‍ദാര്‍ വിജയത്തിലേക്ക്

വംഗനാട്ടിലും കാവിക്കൊടി ഉയർന്നു ; ലഡ്ഡുവും , ജിലേബിയുമായി ബിജെപി ആസ്ഥാനത്ത് ആഘോഷങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.