ദുബായ്: ഐസിസി ലോക ട്വന്റി-20 ഇലവനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ നായകന് മഹേന്ദ്ര സിംഗ് ധോണിയാണ് ലോക ഇലവന്റെയും ക്യാപ്റ്റന്‍. ധോണിക്ക് പുറമേ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ കൂടി ടീമില്‍ ഇടം പിടിച്ചു. ഓപ്പണര്‍ രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, സ്പിന്നര്‍ ആര്. അശ്വിന് എന്നിവരാണ് ധോണിക്ക് പുറമെ ലോക ഇലവനില്‍ ഇടംപിടിച്ചത്. ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ് ടീമുകളില്‍ നിന്ന് രണ്ടുപേര്‍ വീതവും ഓസ്ട്രേലിയ, നെതര്‍ലന്റ്സ്, ശ്രീലങ്ക എന്നീ ടീമുകളില്‍ നിന്ന് ഓരോരുത്തരും ടീമില്‍ സ്ഥാനം പിടിച്ചു. 12-ാമനായി വെസ്റ്റിന്‍ഡീസ് താരം കൃഷ്മര് സാന്റോക്കിയെയും ഉള്‍പ്പെടുത്തി.
ഐസിസി എലൈറ്റ് പാനല്‍ മാച്ച് റഫറി ഡേവിഡ് ബൂണ്‍ ചെയര്‍മാനായ സമിതിയാണ് ടീമിനെ തെരഞ്ഞെടുത്തത്.
ടീം: എം.എസ്. ധോണി (ക്യാപ്റ്റന്‍, ഇന്ത്യ), രോഹിത് ശര്‍മ്മ (ഇന്ത്യ), സ്റ്റീഫന്‍ മെയ്ബര്‍ഗ് (നെതര്‍ലന്റ്സ്), വിരാട് കോഹ്ലി (ഇന്ത്യ), ജെ.പി. ഡുമ്മിനി (ദക്ഷിണാഫ്രിക്ക), ഗ്ലെന്‍ മാക്സ്വെല് (ഓസ്ട്രേലിയ), ഡാരന്‍ സമി (വെസ്റ്റിന്‍ഡീസ്), ആര്.അശ്വിന് (ഇന്ത്യ), ഡ്വെയ്ല് സ്റ്റെയിന് (ദക്ഷിണാഫ്രിക്ക), സാമുവല്‍ ബദ്രി (വെസ്റ്റിന്‍ഡീസ്), ലസിത് മലിംഗ (ശ്രീലങ്ക), കൃഷ്മര് സാന്റോക്കി (വെസ്റ്റിന്‍ഡീസ്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: