ഞാന്‍ നിന്നെ കഴിവുറ്റ ഒരു തോട്ടക്കാരനായി കരുതട്ടെ. നീ പോകുന്ന ഒരു വിത്തെങ്കിലും മുളച്ച് ചെടിയാകുന്നെങ്കില് പോലും ഞാന്‍ നിന്നെ കഴിവുറ്റ ഒരു തോട്ടക്കാരനായി തന്നെ കരുതും. കാരണം, ഞാന്‍ അളവല്ല, നിന്റെ ഭക്തിയുടെ മേന്മയാണ് നോക്കുന്നത്. ഒരു വിത്ത് മുളച്ച് ചെടിയാകുമ്പോള്‍ ഈ ചെടി ഒരുകാലത്തേക്ക് ഒരു മഹാവൃക്ഷമായി തീരുമെന്ന് നിനക്കറിയാം. ഈ വൃക്ഷം ധാരാളം വിത്തുകളെയും നിനക്ക് തരും. ഒരു ദിവസം ഈ വിത്തുകളെ ഒരിക്കല്‍ക്കൂടി പാകി മുളപ്പിക്കാനുള്ള അവസരം ഞാന്‍ നിനക്ക് തരും. ഒരേ ഋതുവില്‍ തന്നെ പലതരം വിത്തുകള്‍ പാകാന്‍ ബദ്ധപ്പെടരുത്. ഒരു സമയം ഒരു വിത്തുപാകി മുളപ്പിച്ച് ചെടിയാക്കുക. നിന്റെ എല്ലാ സ്നേഹവും ശ്രദ്ധയും ആ ചെടിയുടെ മേല്‍ ചൊരിയൂ. ഒരു ദിവസം നിന്നെ ആശ്ചര്യചകിതയാക്കിക്കൊണ്ട് ഒരു മനോഹരമായ പൂന്തോട്ടം അവിടെ തയ്യാറായതായി നീ കാണും. അതിലുള്ള ഓരോ ചെ ടിക്കും പുഷ്ടിയും വളര്ച്ചയുമുള്ളതായി നീ ശ്രദ്ധിക്കും. അവയുടെ വേരുകള്‍ എല്ലാ സ്ഥലത്തും വിശാലമായി പടര്‍ന്ന് അ തിന്റെ പ്രഭാവം സുസ്ഥിരമാക്കി. ബീജം ഭക്തി ആകുന്നു. വേരുകള്‍ വിശ്വാസവും. പുഷ്ടിയുള്ള ആ ചെടി ഉണര്‍ന്നെഴുന്നേറ്റ ആത്മാവും.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: