ടോക്യോ: അയല്‍രാജ്യങ്ങളെ ബഹുമാനിക്കണമെന്ന് ചൈനയോട് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ചക് ഹെഗല്‍. ജപ്പാന് സന്ദര്‍ശന വേളയിലായിരുന്നു ഹെഗലിന്റെ ആവശ്യം. ജപ്പാനുമായും മറ്റ് ഏഷ്യന്‍ രാജ്യങ്ങളുമായും നിലനില്‍ക്കുന്ന ചൈനയുടെ അതിര്‍ത്തി പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് ഹെഗലിന്റെ പ്രസ്താവന.
കിഴക്കന്‍ ചൈനീസ് കടലിലെ ദ്വീപുമായി ബന്ധപ്പെട്ട് ചൈനയും ജപ്പാനും തമ്മിലുള്ള തര്‍ക്കത്തില്‍ ഹെഗല്‍ ആശങ്ക പ്രകടിപ്പിച്ചു. ചൈന വന്‍ശക്തിയാണ്. അതുകൊണ്ടുതന്നെ ചൈനക്ക് വലിയ ഉത്തരവാദിത്തവുമുണ്ട്. സൈന്യത്തെ ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് ചൈനയുമായി ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും സുതാര്യത വരുത്തണമെന്നും ഹെഗല്‍ വ്യക്തമാക്കി.
ജപ്പാന് എല്ലാ പ്രതിരോധ സഹായവും നല്‍കാമെന്നും റഷ്യയുടെ ക്രീമിയന്‍ ഏറ്റെടുക്കല്‍ പോലെ പോലുള്ള സംഭവങ്ങള്ഡ ആവര്‍ത്തിക്കുന്നത് തടയ ണം. ഹെഗലിെന്റ മൂന്നു ദിവസം നീളുന്ന ചൈനീസ് സന്ദര്‍ശനം ഇന്നലെ ആരംഭിച്ചു. ചൈനയിലെ ഹവായില്‍ സൗത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുമായി ചര്‍ച്ച നടത്തും. 10 ദിവസമാണ് ഹെഗല്‍ ഏഷ്യാ പസഫിക്കില്‍ പര്യടനം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: