കൊച്ചി: ഇന്നസെന്റിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയ നടന് മോഹന്‍ലാലിന് കെപിസിസി പ്രസിഡണ്ട് വി.എം സുധീരന്റെ വിമര്‍ശനം. ലഫ്റ്റനന്റ് കേണല്‍ പദവിയുള്ളവര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയത് ശരിയായ രീതിയല്ലെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു.
നടന് ഇന്നസെന്റിനെ തനിക്ക് ഇഷ്ടമാണ്. മലയാള സിനിമയ്ക്ക് മുതല്‍ക്കൂട്ടാണ് അദ്ദേഹം. നല്ല നടനായ ഇന്നസെന്റ് സിനിമയിലും മികച്ച ജനപ്രതിനിധിയായ പി സി ചാക്കോ പാര്‍ലമെന്റിലും വേണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: