ന്യൂദല്‍ഹി: നരേന്ദ്ര മോദിയുടെ വലംകൈയായ അമിത് ഷായെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കം ശക്തമായി. ഇതിലൂടെ മോദിയെ തളയ്ക്കാമെന്നാണ് എതിരാളികളുടെ കണക്കുകൂട്ടല്‍. ഷായുടെ പ്രസംഗത്തിെന്റ പേരിലാണ് അസൂത്രിത നീക്കം.
മുസാഫര്‍നഗര്‍ കലാപത്തിെന്റ മറവില്‍ തങ്ങളെ അപമാനിച്ചവരോട് തെരഞ്ഞെടുപ്പില്‍ പകരം വീട്ടണമെന്നു പറഞ്ഞതാണ് വിദ്വേഷപ്രസംഗമാണെന്ന് കാട്ടി ഷായ്ക്കെതിരായ ആയുധമാക്കിയിരിക്കുന്നത്. ജാട്ടുകളെ കൊന്നവരെ സംരക്ഷിക്കുകയും അവര്‍ക്ക് സഹായം നല്‍കുകയും ചെയ്യുന്നസര്ക്കാരിനെ വോട്ട് ചെയ്ത് പുറത്താക്കണമെന്നും ഷാ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പില്‍ പകരം വീട്ടുകയെന്നാല് വോട്ട് ചെയ്ത് തോല്പ്പിക്കണമെന്നേ അര്‍ഥമുള്ളൂ. എന്നാല്‍ അത് വളച്ചൊടിച്ച് വലിയ വിവാദമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസും സമാജ്വാദിപാര്ട്ടിയും ബിഎസ്പിയും മറ്റും.
വിദ്വേഷപ്രസംഗം നടത്തിയെന്നു കാട്ടി അവര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിട്ടുണ്ട്. ഉത്തര്‍ പ്രദേശ് പോലീസ് മറ്റൊരു പരാതി പ്രകാരം കേസ് എടുത്ത് അന്വേഷണവും ആരംഭിച്ചു. പ്രസംഗമടങ്ങിയ സിഡിയുടെ കോപ്പി കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്. ഷായെ അറസ്റ്റ് ചെയ്യണമെന്നും പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്നുമാണ് കോണ്‍ഗ്രസിെന്റ ആവശ്യം. എന്നാല്‍ ഷായുടെ പ്രസംഗത്തില്‍ തെറ്റൊന്നുമില്ലെന്ന് ബിജെപി വ്യക്തമാക്കി.
ദിവസങ്ങള്‍ക്കു മുന്പാണ്മോദിയെ തുണ്ടംതുണ്ടമാക്കുമെന്ന് ഇമ്രാന് മസൂദെന്നകോണ്ഗ്രസ്സ്ഥാനാര്ഥി പ്രസംഗിച്ചത്.ഗുജറാത്തു പോലെയല്ല, ഇവിടെ 22 ശതമാനം മുസ്ലീങ്ങളുണ്ട്. ഞങ്ങള്‍ മോദിയെ തുണ്ടം തുണ്ടമാക്കും എന്നാണ്പ്രസംഗിച്ചത്. കേസ് എടുത്തെങ്കിലും ഒരു നടപടിയും ഇയാള്‍ക്കെതിരെ ഉണ്ടായിട്ടില്ല.പഴയ പ്രസംഗമാണെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന് പോലും ഇമ്രാന് മസൂദിനെ രക്ഷിക്കുകയാണ് ചെയ്തത്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ വെട്ടി നുറുക്കുമെന്ന് പറഞ്ഞയാള്‍ക്കെതിരെ ഒരു നടപടിയും എടുക്കാത്തവരാണ് സര്‍ക്കാരിനെതിരെ പകരം വീട്ടണമെന്ന പ്രസംഗത്തിെന്റ പേരില്‍ അമിത് ഷായ്ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.
യുപിയാണ് ഇക്കുറി ശ്രദ്ധാ കേന്ദ്രം. ഇവിടെ നല്ല നേട്ടം കൈവരിച്ചാല്‍ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം ലഭിക്കും. അതിനാല്‍ ബിജെപിയും ഇവിടെ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. മോദി വാരാണസിയില്‍ മല്‍സരിക്കുന്നതും അതിനാലാണ്. യു.പിയിലെ പ്രചാരണത്തിെന്റയും തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിെന്റയും ചുമതല അമിത് ഷായ്ക്കാണ്. പാര്‍ട്ടി ഇവിടെ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നാണ്സര്വ്വേകളും പറയുന്നത്. ഈ സാഹചര്യത്തില്‍ ഷായെ കുടുക്കിയാല്‍ ബിജെപിയുടെ മുന്നേറ്റം തകര്‍ക്കാമെന്നും മോദിയുടെ കുതിപ്പിങ്കടിഞ്ഞാണിടാമെന്നുമാണ് കോണ്‍ഗ്രസ് അടക്കമുള്ളവരുടെ കണക്കുകൂട്ടല്‍.
കനത്ത തോല്‍വി ഭയന്നാണ് കഴിഞ്ഞ ദിവസം കോബ്ര പോസ്റ്റെന്ന കോണ്ഗ്രസ്സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വെബ് പോര്‍ട്ടല്‍ അയോധ്യയില്‍ തര്‍ക്ക മന്ദിരം തകര്‍ത്തതിനു പിന്നില്‍ വലിയ ഗൂഡാലോചനയുണ്ടെന്ന കണ്ടെത്തലുമായി ഇറങ്ങിയത്. 22 കൊല്ലം മുന്‍പുള്ള സംഭവം കുത്തിപ്പൊക്കി മുസ്ലീം വോട്ട് പിടിക്കുകയെന്നായിരുന്നു ലക്ഷ്യം. എന്നാല്‍ പഴയ ആരോപണങ്ങള്‍ എല്ലാം കൂട്ടിനിരത്തിയുള്ള വാര്‍ത്ത ഉദ്ദേശിച്ചത്ര ഫലം അവര്‍ക്ക് നല്‍കിയില്ല. തുടര്‍ന്നാണ് അമിത് ഷായെ കുടുക്കാന്‍ നീക്കം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: