കൊല്ലം: തനിക്കെതിരായ പിണറായി വിജയന്റെ പരാമര്‍ശം ഒരു നേതാവും പറയാന്‍ പാടില്ലാത്തതാണെന്ന് കൊല്ലം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രന്. മറുപടി പറയാന്‍ തന്റെ സംസ്കാരം അനുവദിക്കുന്നില്ല. ഇതിന് ജനങ്ങള്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പിണറായിയുടെ പരാമര്‍ശം രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യണം. തോല്‍ക്കുമെന്ന ഭയം കൊണ്ടാണ് പിണറായി ഇത്തരം വാക്കുകള്‍ വിളിച്ചു പറയുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംഎ ബേബി ഇതിനു മറുപടി പറയണമെന്നും പ്രേമചന്ദ്രന് ആവശ്യപ്പെട്ടു.
വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതി തനിക്കില്ലെന്നും എന്നാല്‍ പരനാറിയായാല്‍ എങ്ങനെ പറയാതിരിക്കും എന്നായിരുന്നു പിണറായിയുടെ വിവാദ വാക്കുകള്‍. പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് കൊല്ലം ഡിസിസി വ്യക്തമാക്കി.
പിണറായി മാപ്പുപറയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പിണറായിയുടേത് പരാജയഭീതിയില്‍ നിന്നുള്ള ധാര്ഷ്ഠ്യമാണന്ന് വി.ഡി.സതീശന് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: