പത്തനംതിട്ട: ആറന്മുളയിലെ നിര്‍ദ്ദിഷ്ട വിമാനത്താവളത്തിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയിട്ടില്ലെന്ന് എ.കെ.ആന്റണി. കര്‍ശന ഉപാധികളോടെ എതിര്‍പ്പില്ലാ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് വ്യോമയാന മന്ത്രാലയം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യതാത്പര്യത്തെ ബാധിക്കുന്ന ഒരു നടപടിയും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്നും ആന്റണി പറഞ്ഞു. പത്തനംതിട്ട പ്രസ്ക്ലബ്ബിന്റെ സംവാദം തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആന്റണി. തെരഞ്ഞെടുപ്പിന് ശേഷം മൂന്നാം മുന്നണി അധികാരത്തില്‍ വരുമെന്ന സിപിഎമ്മിന്റെ വാദം മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണ്.
തെരഞ്ഞെടുപ്പില്‍ രാജ്യത്താകമാനം സിപിഎമ്മിന് ഒരു ഡസന്‍ സീറ്റു മാത്രമേ ലഭിക്കുകയുള്ളൂവെന്നും ആന്റണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: