മട്ടാഞ്ചേരി: സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ പീഡനങ്ങളും അക്രമങ്ങളും നടന്ന ഭയാശങ്കകളുടെ കാലമായിരുന്നു കോണ്‍ഗ്രസ് ഭരണത്തിന് കീഴിലുണ്ടായിരുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ബി. രാധാകൃഷ്ണമേനോന്.
വിലക്കയറ്റം മൂലം ജീവിതം വഴിമുട്ടി. തൊഴിലില്ലായ്മ രൂക്ഷമായി. രാജ്യസുരക്ഷപോലും ആശങ്കയിലായെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തില്‍ രാജ്യം നാശിക്കില്ല, മറിച്ച് കോണ്‍ഗ്രസിന്റെ നാശമായിരിക്കുമെന്ന് രാധാകൃഷ്ണമേനോന് പറഞ്ഞു. ബിജെപി-ബിഎംഎസ് സംയുക്ത തെരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ മേഖലകളിലെ സ്ത്രീ തൊഴിലാളികളുടെ സംഗമമായി നടന്ന യോഗത്തില്‍ ലിജു അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ശ്യാമളാ പ്രഭു, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ബി.സുജിത്, പി.ഡി.പ്രവീണ്‍, അഡ്വ. വിജയചന്ദ്രമേനോന്‍, രാജ്കുമാര്, കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: