ആറന്മുള: ആറന്മുളയിലെ 232 ഏക്കര്‍ മിച്ചഭൂമി ഭൂരഹിതരായ പട്ടികജാതി വര്‍ഗക്കാര്‍ക്ക് അവകാശപ്പെട്ടതായതിനാല്‍ ഭൂമാഫിയായിക്ക് വിതരണം ചെയ്യുവാനുള്ള സര്‍ക്കാര്‍ നീക്കം അനുവദിക്കില്ലെന്ന് ഭാരതീയ വേലന്‍ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് കെ.കെ.ശശി പറഞ്ഞു.
ആറന്മുള വിമാനത്താവള വിരുദ്ധ സത്യാഗ്രഹത്തിന്റെ അന്‍പത്തി രണ്ടാം ദിവസം സത്യാഗ്രഹം ഉത്ഘാടനം ചെയ്യുകയായിരുന്നു കെ.കെ. ശശി. സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പ്രഭാകരന് ആചാരി അധ്യക്ഷത വഹിച്ചു.
ഇടശ്ശേരിമല എന്‍എസ്എസ് കരയോഗം മുന്‍ പ്രസിഡന്റ് എ.കെ. ചന്ദ്രന്‍പിള്ള മുഖ്യ പ്രഭാഷണം നടത്തി. പ്രേംജി , സി. പൊന്നമ്മ എന്നിവര്‍ ദേശഭക്തി ഗാനവും നാടന്‍പാട്ടും അവതരിപ്പിച്ചു. വിമാനത്താവള ഏകോപന വിരുദ്ധ സമര സമിതി കണ്‍വീനര്‍ പി.ആര് ഷാജി സ്വാഗതം പറഞ്ഞു. ന്യൂദല്‍ഹി ജെഎന്‍യു വിദ്യാര്‍ത്ഥി സംഘടന കണ്‍വീനര്‍ പ്രവീണ്‍, സിപിഐഎംഎല്‍ റെഡ് ഫ്ലാഗ് സംസ്ഥാന കമ്മിറ്റിയംഗം കെ.ഐ. ജോസഫ്, ആറന്മുള രാമചന്ദ്രന് ആചാര്യ, കെ.എന്‍. ഗോപിനാഥപിളള, കെ. സോമന്, പുത്തൂര്‍ തുളസി എന്നിവര്‍ സംസാരിച്ചു. സത്യാഗ്രഹത്തിന്റെ 53-ാം ദിവസമായ വെള്ളിയാഴ്ച പ്രവാസികള്‍ സത്യാഗ്രഹം അനുഷ്ഠിക്കും. വനവാസി കല്ല്യാണ്‍ ആശ്രമം അഖില ഭാരതീയ സംഘടന സെക്രട്ടറി ഗീരീഷ് കുബേര്‍ ഭോപ്പാല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: