കൊച്ചി: കോണ്‍ഗ്രസ് ന്യുനപക്ഷങ്ങളെ എന്നും വോട്ടുബാങ്കുകളായി മാത്രമെ കണ്ടിട്ടുള്ളുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് പറഞ്ഞു. ദല്‍ഹി ഇമാമിനെ കണ്ട സോണിയാ ഗാന്ധി മുസ്ലിം സമൂഹം കൂട്ടായി തിരുമാനിച്ച് വരുന്ന തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തണമെന്നാവിശ്യപ്പെട്ടതിലൂടെ ഈ മനോഭാവമാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്റെ തൃക്കാക്കര നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട പര്യടനം ഇന്നലെ പൂണിത്തുറ ഗാന്ധി സ്ക്വയറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നാട്ടിലെ ന്യൂന പക്ഷങ്ങളുടെ രാജ്യ സ്നേഹത്തെയും, ജനാധിപത്യ ബോധത്തെയും ചോദ്യം ചെയ്യുകയാണ് സോണിയാഗാന്ധിയും കോണ്‍ഗ്രസും ചെയ്യുന്നത്. ഇതിലൂടെ നാടിന്റെ മതേതരത്വത്തെയും ജനാധിപത്യത്തെയും തകര്‍ക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്്. കഴിഞ്ഞ പത്ത് വര്‍ഷമായി വിലക്കയറ്റവും, അഴിമതിയും , വര്‍ഗീയതയും മാത്രം സംഭാവന ചെയ്തവര്‍ ഇപ്പോള്‍ ജനാധിപത്യത്തെയും തകര്‍ക്കുകയാണെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു. ബിജെപി ജില്ലാ പ്രസിഡന്റ് പി.ജെ. തോമസ്, എന്‍.പി. ശങ്കരന്‍കുട്ടി, സരളാ പൗലോസ്, സജിനിരവികുമാര്, എന്‍. സജികുമാര്‍, രശ്മി സജി, ഇ.എസ്. പുരുഷോത്തമന് വെണ്ണല സജീവന്, മധു കൊല്ലാട്ട്, ജഴ്സണ്‍ എളംകുളം, സതീശന് കടവന്ത്ര. അഡ്വ പി.ജെ. അബ്രാഹാം, കുരുവിള മാത്യുസ്്്, ഓമനക്കുട്ടന് പി.ആര്, എം. വി. സുധീപ്, തുടങ്ങിയവര്‍ പങ്കെടുത്തു.
ഗാന്ധി സ്ക്വയറില്‍ പ്രകടനമായെത്തിയാണ് പ്രവര്‍ത്തകര്‍ പ്രസിഡന്റ് വി മുരളീധരനെയും, എ.എന്‍. രാധാകൃഷ്ണനെയും സ്വീകരിച്ചത്. പൂണിത്തുറയില്‍ നിന്ന് വാദ്യമേളങ്ങളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ പത്ത് മണിയോടെ സ്ഥാനാര്‍ത്ഥി പര്യടനം ആരംഭിച്ചു. ചമ്പക്കര, തൈക്കൂടം, സൗത്ത് ജനതാ, എളംകുളം, ചിലവന്നൂര്‍ കടവന്ത്ര എന്നിവിടങ്ങളില്‍ ഉച്ചവരെ പര്യടനം നടത്തി. കടവന്ത്ര എന്‍ എസ് എസ് ഹാളിലെ ഭക്ഷണത്തിന് ശേഷം വൈകീട്ട് നാല് മണിയോടെ ആരംഭിച്ച പര്യടനം റോഡ് ഷോ, ബാന്റ് മേളം തുടങ്ങിയവയുടെ അകമ്പടിയോടെ വൈകീട്ട് ഒമ്പത് മണിയോടെ പോണേക്കരയില്‍ സമാപിച്ചു. ഇന്ന് എറണാകുളം മണ്ഡലത്തിലെ രണ്ടാം ഘട്ട പര്യടനം രാവിലെ 7.30 ന് ഷിപ്പിയാര്‍ഡില്‍ നിന്നാംരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: