പള്ളിക്കര: ഈ തെരഞ്ഞെടുപ്പില്‍ ബദല്‍ സ്വപങ്ങ്ങ്ങള് മുന്നോട്ട് കൊണ്ടുവരുന്നതിന് മുമ്പില്‍ നില്‍ക്കേണ്ട സംസ്ഥാനമാണ് കേരളമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. ചാലക്കുടി മണ്ഡലം തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം എല്‍ഡിഎഫ് അമ്പലമേട്, പുത്തന്‍കുരിശ് മേഖല കമ്മറ്റികള്‍ സംയുക്തമായി നടത്തിയ റാലിയും പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുപിഎയുടെ 10വര്‍ഷത്തെ ഭരണം കൊണ്ട് രണ്ട്തരം ഇന്ത്യയെ ഉണ്ടാക്കി. ഒന്ന് തിളങ്ങുന്ന കോര്‍പ്പറേറ്റ് ഇന്ത്യ, രണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാരന്റെ ഇന്ത്യ. ബിജെപിയും കോണ്‍ഗ്രസ്സും ഒരേ നയമാണ് നടപ്പിലാക്കുന്നത്. കോര്‍പ്പറേറ്റുകളെ തലോടുന്ന തെറ്റായ സാമ്പത്തിക നയം അപ്പാടെ മാറണം.
തെരഞ്ഞെടുപ്പ് കണ്‍വീനര്‍ പി.കെ. കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സി.എന്‍. മോഹനന്, സിനിമ നടന് ജാഫര്‍, ജോര്‍ജ് ഇടപര്യത്തി, ജോസ് പാറേക്കാട്ടില്‍, സി.കെ. അയ്യപ്പന് കുട്ടി, റെജി ഇല്ലിക്ക പറമ്പില്‍, സി.വി. ദേവദര്‍ശനന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: