തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് കോര്പറേഷന് ഔട്ട് ലെറ്റുകളില്‍ റിക്കോര്‍ഡ് വില്പന. നിലവാരം കുറഞ്ഞ ബാറുകള്‍ പൂട്ടിയതോടെ മദ്യപര്‍ കൂടുതലായി ബിവറേജസിനെ ആശ്രയിച്ചതാണ് കാരണം. 338 ബിവറേജസ് ഔട്ട് ലെറ്റുകളിലും വില്പന ഉയര്‍ന്നു. ഒരു ദിവസത്തെ ശരാശരി വില്പന 18 കോടിയില്‍ നിന്ന് 27.18 കോടിയായി ഉയര്‍ന്നു. ഉത്സവകാലത്തു പോലും കാണാത്ത തരത്തിലുള്ള റിക്കോര്‍ഡ് വില്പനയാണിത്. നഗരപ്രദേശത്തെ ബിവറേജസ് ഷോപ്പുകളിലാണ് വില്പന കൂടിയത്. കണ്‍സ്യൂമര്‍ ഫെഡിന്റെ ഷോപ്പുകളിലും വില്പന കൂടിയിട്ടുണ്ട്. മദ്യത്തിന്റെ വില കൂടിയതും വരുമാനം വര്‍ദ്ധിക്കാന്‍ കാരണമാണ്.
സംസ്ഥാനത്ത് 731 ബാറുകളാണുള്ളത്. ഇതില്‍ നിലവാരമില്ലാത്ത 418 ബാറുകളാണ് പൂട്ടിയത്.ശേഷിക്കുന്ന 335 ബാറുകള്‍ ത്രീ സ്റ്റാര്‍ പദവിക്കു മുകളിലുള്ളവയാണ്. പൂട്ടിക്കിടക്കുന്ന ബാറുകളുടെ കാര്യത്തില്‍ ലൈസന്‍സ് നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാരും ബാര്‍ ഉടമകളുമായി വിലപേശല്‍ നടക്കുകയാണ്.
പ്രചാരണം മുറുകിയതും ചൂട് വര്‍ദ്ധിച്ചതും ബിയര്‍ അടക്കമുള്ള മദ്യത്തിന്റെ ഉപഭോഗം കൂട്ടിയിട്ടുണ്ട്. നിലവാരമില്ലാത്ത ബാറുകള്‍ പൂട്ടിയതോടെ മദ്യം സ്റ്റോക്ക് ചെയ്യാനും വാങ്ങിക്കൂട്ടുന്നുണ്ട്. തിരക്കുകാരണം ഔട്ട്ലെറ്റുകളോട് ചേര്‍ന്ന് പ്രത്യേക കൗണ്ടറുകള്‍ തുറക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പലയിടത്തും വൈകിട്ടായപ്പോഴേക്കും സ്റ്റോക്ക് തീര്‍ന്നു. കൂടുതല്‍ കൗണ്ടറുകള്‍ തുറക്കുന്നതിനൊപ്പം അധിക സ്റ്റോക്ക് എത്തിക്കാനും ജീവനക്കാരെ പുനര്‍വിന്യസിക്കാനും നിര്‍ദ്ദേശം നല്‍കിയതായി ബിവ്റെജസ് കോര്പ്പറേഷന് എം.ഡിയുടെ ചുമതലയുള്ള കെ. രാധാകൃഷ്ണന് പറഞ്ഞു.
ബുധനാഴ്ച വൈകിട്ടാണ് തുറന്നതെങ്കിലും കണ്‍സ്യൂമര്‍ഫെഡിനും രണ്ടുകോടിയിലധികം രൂപയുടെ വിറ്റുവരവുണ്ടായി. . 46 മദ്യഷോപ്പുകളും മൂന്ന് ബിയര്‍ പാര്‍ലറുമടക്കം 49 കേന്ദ്രങ്ങളിലും കണ്‍സ്യൂമര്‍ഫെഡ് കൂടുതല്‍ സ്റ്റോക്കും എത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: