അമേഠി: അമേഠിയിലെ സ്ഥിരതാമസക്കാരനാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിനുള്ള രാഹുല്‍ഗാന്ധിയുടെ അപേക്ഷ തള്ളി. സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവര്‍ തന്നെയാണ് അപേക്ഷ തയ്യാറാക്കി ഒപ്പിട്ട് സമര്‍പ്പിക്കേണ്ടത്, എന്നാല്‍ രാജേന്ദ്ര സിങ്ങ് എന്ന വ്യക്തിയാണ് രാഹുലിനു വേണ്ടി അപേക്ഷ തയ്യാറാക്കിയിരിക്കുന്നത്.
ഇത് നിയമവിരുദ്ധമായതുകൊണ്ടാണ് രാഹുലിന്റെ അപേക്ഷ തള്ളിയതെന്ന് അമേഠി ജില്ലാ മജിസ്ട്രേറ്റ് ജഹത്രജ് ത്രിപാഠി പറഞ്ഞു. അമേഠിയിലെ കോണ്‍ഗ്രസ് നേതാവാണ് രാജേന്ദ്ര സിങ്ങ്.
എല്ലാ സ്ഥാനാര്‍ത്ഥികളും അവരുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചിരുന്നു. അക്കൗണ്ട് തുടങ്ങാന്‍ സ്ഥിരതാമസക്കാരനാണെന്നുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കണം. അത് ലഭിക്കാനാണ് അപേക്ഷ നല്‍കിയത്. അമേഠിയിലെ മുന്‍ഷിഗഞ്ച് ഗസ്റ്റ് ഹൗസിന്റെ വിലാസമാണ് അപേക്ഷയില്‍ താത്ക്കാലിക വിലാസമായി നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ സര്‍ക്കാര്‍ സ്ഥാപനത്തിന്റെ വിലാസം നല്‍കുന്നതും ചട്ടലംഘനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: