സാന്റിയാഗോ : ചിലിയുടെ വടക്കന്‍ഭാഗങ്ങളില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.6 രേഖപ്പെടുത്തിയ ചലനത്തില്‍ നാശഷ്ടങ്ങളൊന്നുമില്ലെങ്കിലും ചിലിയുടേയും പെറുവിന്റേയും തീരപ്രദേശങ്ങളിലുള്ളവര്‍ക്ക് സുനാമി മുന്നറിയിപ്പ് നല്‍കുകയും ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. തെക്കന്‍ ഇക്വിക്കില് നിന്നും 19 കിലോമീറ്റര്‍ ദൂരെമാറിയാണ് രണ്ടാമത്തെ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്നും ഭൂകമ്പ സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും യു എസ് ജിയോഷജിക്കല് സര്‍വ്വേ അറിയിച്ചു.
പ്രസിഡന്റ് മിഖേല്ലേ ബാച്ച്ലെറ്റ് ആദ്യം ഭൂകമ്പമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. സുനാമി മുന്നറിയിപ്പിനെത്തുടര്‍ന്ന് പെറുവിന്റേയും ചിലിയുടേയും തീരദേശങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: