തിരുവനന്തപുരം: ബീഹാര്‍ സ്വദേശിയായ സത്നാം സിംഗ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പോരായ്മയുണ്ടായെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പോരായ്മകളുണ്ടെന്നും മഠത്തിലെ തുടര്‍ നടപടികള്‍ പൊലീസ് അന്വേഷിച്ചില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ കോടതി ക്രൈംബ്രാഞ്ചിനോടാവശ്യപ്പെട്ടു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
സത്നാംസിംഗിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സത്നാംസിംഗിന്റെ അച്ഛന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വാദം കേട്ടത്. വള്ളിക്കാവിലെ ആശ്രമത്തില്‍ അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പിടിയിലായ സത്നം സിംഗ് കസ്റ്റഡിയിലെ പീഡനം മൂലമാണ് മരിച്ചതെന്ന് സര്‍ക്കാര്‍ കോടതിയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഓഗസ്റ്റിലാണ് വള്ളിക്കാവ് ആശ്രമത്തില്‍ നിന്ന് സത്നാംസിംഗിനെ പൊലീസ് അറസ്റ്റു ചെയ്തത്. തുടര്‍ന്ന് പേരുര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: