ലക്ക്നൗ: ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിമുട്ടിയുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ സോനാഭദ്രയിലെ ഒബ്രാ ഡാം റെയില്‍വെ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്.
സ്റ്റേഷന് കുറച്ചകലെ മാറി സിഗ്നല്‍ ലഭിക്കാതെ കിടന്നിരുന്ന വാരണാസി- ശക്തിനഗര്‍ ഇന്റര്‍സിറ്റിയിലേക്ക് കാട്നി പാസഞ്ചര്‍ ഇടിച്ചു കയറിയാണ് അപകടം നടന്നത്.
ട്രെയിനുകള്‍ക്ക് സിഗ്നല്‍ ലഭിക്കാത്തതാണ് അപകടത്തിന് കാരണമായത്. സംഭവ സ്ഥലത്ത് വച്ച് തന്നെ രണ്ടും പേരും മരിക്കുകയായിരുന്നെന്നും മറ്റുള്ളവരെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: