ബാങ്കോക്ക്: രണ്ടാം ലോകമഹായുദ്ധകാലത്ത് നിര്‍ജീവമായി കിടന്ന ബോംബ് പൊട്ടി ഏഴ് പേര് മരിച്ചു, 19 പേര്‍ക്ക് പരിക്കേറ്റു. രണ്ടാം ലോകമഹായുദ്ധകാലത്ത് പൊട്ടാതിരുന്ന ബോംബ് കെട്ടിടത്തിന് വേണ്ടി മണ്ണ് നീക്കുന്നതിനിടയില്‍ കണ്ടെത്തുകയും ബോംബാണെന്ന് അറിയാതെ ആക്രിക്കടയില്‍ വില്‍ക്കുകയുമായിരുന്നു. ബോംബിന് 227 കിലോ തൂക്കം വരും.
ബോംബ് മുറിച്ച് കഷണങ്ങളാക്കുന്നതിനിടയില് ആണ് സ്ഫോടനം നടന്നത്. അഞ്ച് തൊഴിലാളികള്‍ തല്‍സമയം മരിച്ചു. 7 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരില്‍ രണ്ട് പേര് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.സാരമായ പരിക്കുകളോടെ 14 പേരെ ആശുപത്രിയിലാക്കി.
സ്ഫോടനത്തില്‍ 500 മീറ്റര്‍ ചുററളവിലുള്ള വീടിനും കടകള്‍ക്കും സാരമായ നശനഷ്ടങ്ങള്‍ സംഭവിച്ചു. മൃതദേഹങ്ങളുടെ ഭാഗങ്ങള്‍ 200 മീറ്റര്‍ ദൂരത്തേക്ക് തെറിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സ്ഫോടനം നടന്ന സ്ഥലത്ത് മൂന്ന് മീറ്റര്‍ ആഴത്തിലും നാല് മീറ്റര്‍ വിസ്താരത്തിലും മണ്ണ് ഇളകി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: