റായ്ബറേലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി റായ്ബറേലി മണ്ഡലത്തില്‍ നിന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മകനും കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായ രാഹുല്‍ ഗാന്ധിക്കുമൊപ്പം കളക്ടറേറ്റില്‍ എത്തിയാണ് സോണിയ പത്രിക സമര്‍പ്പിച്ചത്.
റായ്ബറേലിയിലെ ജനങ്ങള്‍ തന്നെ സ്നേഹത്തോടെ സ്വീകരിച്ചതായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം സോണിയ പറഞ്ഞു. ഇത്തവണയും ജനങ്ങള്‍ തന്നെ തെരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. ഇത് മൂന്നാം തവണയാണ് സോണിയ റായ്ബറേലിയില്‍ നിന്ന് ജനവിധി തേടുന്നത്.
സുപ്രീംകോടതി അഭിഭാഷകനായ അജയ് അഗര്‍വാളാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി. സമാജ്വാദ് പാര്‍ട്ടി സോണിയയ്ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല. ഏപ്രില്‍ 30നാണ് റായ്ബറേലിയില്‍ വോട്ടെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: