ലണ്ടന്‍: എടുക്കുമ്പോള്‍ ഒന്ന് തൊടുക്കുമ്പോള്‍ പത്ത് കൊള്ളുമ്പോള്‍ ആയിരം എന്ന പഴമൊഴിക്ക് ഇനി വിരാമം. ലണ്ടനിലെ 20 വയസുള്ള സൈനികനാണ് ഒരു ബുള്ളറ്റുകൊണ്ട് ആറ് താലിബാന് പോരാളികളെ കൊന്നത്.
ബോംബ് ഘടിപ്പിച്ച വസ്ത്രം ധരിച്ചവരില്‍ ഒരാള്‍ക്കുനേരെ വെടിയുതിര്‍ത്തപ്പോഴുണ്ടായ സ്ഫോടനത്തിലാണ് മറ്റ് ചാവേറുകള്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. തെക്കന്‍ അഫ്ഗാനിലെ കാകരണിലുള്ള സൈനികനാണ് വെടിയുതിര്‍ത്തത്. ബ്രിട്ടീഷ്, അഫ്ഗാനിസ്ഥാന് സൈന്യം 15നും 20 നുമിടക്ക് താലിബാന് പോരാളികളെ കൊലപ്പെടുത്തമെന്ന് ഉടമ്പടി ചെയ്തിരുന്നുവെന്നാണ് ലഫ്. കേണല്‍ റിച്ചാര്ഡ്സ്ലാക്, 9/12 റോയല്‍ ലാന്‍സറിന്റെ കമാന്‍ഡിങ് ഓഫീസര്‍ എന്നിവര്‍ നല്കുന്ന വിശദീകരണം. താലിബാന് പോരാളികള്‍ സൈന്യത്തിന്റെ വിന്യാസം മനസിലാക്കി തുരങ്കംവഴിയാണ് എത്തിയത്. ബോംബ് ഘടിപ്പിച്ച വസ്ത്രം ഷോള് ഉപയോഗിച്ച് മറച്ചിരുന്നു. ആദ്യവെടിവെപ്പില് ഒരു ചാവേര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് നടന്ന സ്ഫോടനത്തില്‍ ബാക്കിയുള്ള ചാവേറും കൊല്ലപ്പെട്ടുവെന്നാണ് സൈനികന് വ്യക്തമാക്കിയത്.
സ്ഫോടനസ്ഥലത്ത് നടത്തിയ പരിശോധനയില്‍ 20 കിലോഗ്രാം ഭാരമുള്ള മറ്റൊരു ബോംബ് ഘടിപ്പിച്ച വസ്ത്രംകൂടി കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: