ന്യൂദല്‍ഹി: ടി.പി ചന്ദ്രശേഖരന് വധക്കേസ് ഏറ്റെടുക്കാനാവില്ലെന്ന നിലപാട് പുനപരിശോധിക്കാന്‍ സിബിഐക്ക് കേന്ദ്ര നിര്‍ദ്ദേശം. ഗൂഢാലോചന സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാതെ സിബിഐ പിന്മാറിയത് തെരഞ്ഞെടുപ്പിനു ശേഷമുള്ള സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിനു വേണ്ടിയാണെന്ന ആക്ഷേപങ്ങള്‍ ഉയര്‍ന്നതോടെയാണ് കേന്ദ്രം വീണ്ടും നിര്‍ദ്ദേശിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രപേഴ്സണല് മന്ത്രാലയം സിബിഐക്ക് കത്തയച്ചിട്ടുണ്ട്.
ടി.പി കേസില്‍ സിബിഐ അന്വേഷണം ഇല്ലെന്ന വിവരം പുറത്തുവന്നതോടെ കോണ്‍ഗ്രസും സംസ്ഥാന സര്‍ക്കാരും കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദത്തില്‍ അകപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി അടക്കമുള്ള നേതൃത്വം കേന്ദ്രസര്‍ക്കാരുമായി കൂടിയാലോചനകള്‍ നടത്തി. സിബിഐ അന്വേഷണം നടന്നില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട് കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയും അന്വേഷണം ഏറ്റെടുക്കാന്‍ സിബിഐക്ക് മേല്‍ സമ്മര്‍ദ്ദം ചെലത്തുകയുമായിരുന്നു.
കേസന്വേഷണം ഏറ്റെടുക്കില്ലെന്ന നിലപാട് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ പേഴ്സണല്‍ മന്ത്രാലയം സിബിഐക്ക് കത്തയച്ചു. കത്തു കിട്ടിയതായി അവര്സ്ഥിരീകരിച്ചില്ല. എന്നാല്‍ സിബിഐ അന്വേഷണം ഏറ്റെടുക്കില്ലെന്ന മുന്‍നിലപാട് വീണ്ടും പരിശോധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ പുനരന്വേഷണ സാധ്യത പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദക്ഷിണ മേഖലാ ജോയിന്റ് ഡയറക്ടര്‍ക്ക് സിബിഐ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: