കോട്ടയം: മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പുറത്ത് പ്രചരിപ്പിക്കുന്നതുപോലെയുള്ള എതിര്‍പ്പ് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോദിയോട് ഇല്ലെന്ന് ഭാരതീയ ക്രൈസ്തവ പഠനകേന്ദ്രം സ്ഥാപകന്‍ ജോസഫ് പുലിക്കുന്നേല്‍ പറഞ്ഞു. എന്തുകൊണ്ട് മോദി എന്നതിനെപ്പറ്റി ‘ജന്മഭൂമി’യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമീപകാലത്ത് ഇത്രയേറെ വ്യക്തിഹത്യ ചെയ്യപ്പെട്ട മറ്റൊരു നേതാവില്ല. ഒരു പക്ഷേ ഇതുപോലെ തേജോവധം ചെയ്യപ്പെട്ട മറ്റൊരു രാഷ്ട്രീയ നേതാവ് മൊറാര്‍ജി ദേശായിയാണ്. എന്നാല്‍ അദ്ദേഹം ഭാരതത്തിന്റെ പ്രധാനമന്ത്രിയാകുന്നതാണ് നാം കണ്ടത്. സംഘടിതമായി നിരന്തരം വ്യക്തിഹത്യ നടത്തിയിട്ടും അതിന്റേതായ ഒരു ഇടിവ് നരേന്ദ്രമോദിക്ക് വന്നിട്ടില്ല. പുതുതലമുറയില്‍പെട്ട ബിജെപി നേതാക്കളില്‍ ഇത്രയേറെ ഭരണപരമായ കഴിവ് ഉള്ളത് നരേന്ദ്രമോദിക്കാണ്.
അഖിലേന്ത്യാപാര്ട്ടിയെന്ന നിലയില്‍ ബിജെപിയുടെ പ്രസക്തി വര്‍ദ്ധിച്ചിരിക്കുന്നു. ബിജെപിയുടെ പ്രവര്‍ത്തനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതായിട്ടാണ് കാണുന്നത്.
കഴിഞ്ഞ പത്ത്വര്ഷത്തിലേറെയായി തുടരെ തുടരെ അധിക്ഷേപിച്ചിട്ടും നരേന്ദ്രമോദി പിടിച്ചു നില്‍ക്കുന്നത് അത്ഭുതം തന്നെയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: