തൃശൂര്‍: കറുത്ത ഗൗണണിഞ്ഞ് അഭിഭാഷകയായി സന്നദ് എടുത്ത് നിയമമേഖലയിലേക്ക് സവിത വലതുകാല്‍വച്ച് കയറിയപ്പോള്‍ ഊരകം സഞ്ജീവിനി ബാലികാസദനത്തിനത് അഭിമാനത്തിന്റെ നിമിഷമായിരുന്നു. ഒരുപതിറ്റാണ്ടിലേറെയായി സഞ്ജീവിനി ബാലികാസദനത്തില്‍ വളര്‍ന്ന് വന്ന സവിത ഇ.കെ മറ്റ് കുട്ടികള്‍ക്കും സമൂഹത്തിനും മാതൃകയാണ്.
എന്‍ഡോസള്‍ഫാന്‍ ഭീകരതാണ്ഡവമാടിയ കാസര്‍കോട്ടേ കള്ളാര്‍ ഗ്രാമത്തില്‍ സുകുമാരന്‍ അമ്മിണി ദമ്പതികളുടെ മകളാണ് . ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന് മരിച്ചതിനെ തുടര്‍ന്നാണ് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ സവിതയെ ബാലികാസദനത്തില്‍ എത്തിച്ചു. മൂന്ന് സഹോദരിമാരും ഒരു സഹോദരനുമുണ്ട്. സഹോദരന് എന്‍ഡോസള്‍ഫാന്‍ മൂലം രോഗബാധിതനാണ്.
ബാലികാസദനത്തിന് കീഴില്‍ പഠനത്തില്‍ മികവ് പുലര്‍ത്തിയാണ് ഇപ്പോള്‍ അഭിഭാഷക വൃത്തിയില്‍ എത്തിയിരിക്കുന്നത്. ബാലഗോകുലത്തിന്റെ ജില്ലാ സഹഭഗിനിപ്രമുഖയായിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കീഴിലുള്ള സേവാഭാരതിയുടെ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച സംസ്ഥാനത്തെ ആദ്യത്തെ ബാലികാസദനമാണ് ഊരകത്തെ സഞ്ജിവനി ബാലികാസദനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: