ന്യൂദല്‍ഹി: ടി.പി ചന്ദ്രശേഖരന് വധക്കേസ് അന്വേഷിക്കാനില്ലെന്ന് സിബിഐ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസും -സിപിഎം സഖ്യത്തിലാണെന്ന സത്യം കൂടുതല്‍ വെളിവായി. ദേശീയതലത്തില്‍ സിപിഎം കോണ്‍ഗ്രസിന് പിന്തുണ നല്‍കണമെന്ന് കേന്ദ്രപ്രതിരോധമന്ത്രി എ.കെ ആന്റണി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് സിബിഐ ടി.പി കേസ് ഏറ്റെടുക്കില്ലെന്ന് അറിയിച്ചത് മാത്രമല്ല സി.ബി.ഐ ഇപ്പോഴും കൂട്ടിലടച്ച തത്തയാണെന്നും കേന്ദ്രത്തിെന്റ വരുതിയില്‍ തന്നെയാണെന്നും വ്യക്തമായിട്ടുണ്ട്.
സിപിഎം നേതൃത്വത്തെ കഴിഞ്ഞ കാലത്ത് ഏറ്റവുമധികം പ്രതിരോധത്തിലാക്കിയതും ഭയപ്പാടിലാക്കിയതുമായ കേസാണ് ടി.പി ചന്ദ്രശേഖരന് വധക്കേസ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ടി.പി വധത്തില്‍ പങ്കുണ്ടെന്ന് ചന്ദ്രശേഖരന്റെ ഭാര്യയുള്‍പ്പെടെ ആരോപിച്ച സാഹചര്യത്തില്‍ കേസന്വേഷണം സിബിഐയില്‍ എത്താതെ രക്ഷപ്പെടുന്നതിന് കൊണ്ടുപിടിച്ച ശ്രമങ്ങളാണ് സിപിഎം നടത്തിവന്നത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള ടി.പി കേസില്‍ സിബിഐ വേണ്ടെന്ന നിലപാട് വ്യക്തമാക്കിയതിനു പിന്നാലെ സിബിഐ അന്വേഷണം ഒഴിവാക്കി തെരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യസാധ്യതകള്‍ കോണ്‍ഗ്രസ് നേതൃത്വം തുറന്നതായാണ് വിവരം. ഇതു പാര്‍ട്ടികളും സംസ്ഥാനത്ത് പരസ്പരം മത്സരിക്കുകയും കേന്ദ്രത്തില്‍ കൈകോര്‍ക്കുകയും ചെയ്യുന്ന പതിവു പരിപാടി തന്നെയാണ് ഇത്തവണയും കേരളത്തില്‍ നടക്കുകയെന്നാണ് ഇതോടെ വ്യക്തമാകുന്നത്.
ടി.പി വധക്കേസില്‍ ഒത്തുതീര്പ്പുണ്ടാക്കിയാണ്സി.പി.എം സോളര്‍ സമരത്തില്‍ നിന്ന്പിന്മാറിയത്. ഇക്കാര്യം മറയ്ക്കാനാണ് കോണ്‍ഗ്രസ് സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചതും. സി.ബി.ഐയുടെ പിന്മാറ്റം ഈ ഒത്തു തീര്‍പ്പിലേക്കും വെളിച്ചം വീശുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: