പാട്ന: ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ട് മാവോയിസ്റ്റുകള്‍ വോട്ടര്‍മാര്‍ക്ക് എസ്എംഎസ് അയയ്ക്കുന്നു. ബീഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കാണ് മൊബെയില്‍ സന്ദേശം. തൊഴിലാളികള്‍, കൃഷിക്കാര്‍, യുവാക്കള്‍, വനിതകള്‍, പ്രായംചെന്നവര്‍ എന്നിവരെയാണ് തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ മാവോയിസ്റ്റുകള്‍ പ്രേരിപ്പിക്കുന്നത്.
ജമുയി, ലാഖിസോറൈ, ബംഗ, ഗയ, ഔറംഗബാദ് ജില്ലകളില്‍ പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുക, മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള സൈനിക നടപടി പിന്‍വലിക്കുക എന്നിവയാണ് പോസ്റ്ററില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നിരവധി സ്ഥലങ്ങളിലായി ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ പോലീസ് പിടിച്ചെടുത്ത് നീക്കം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: