നീ നികൃഷ്ടമായ ജീവിതം നയിച്ച്, ഒന്നിനുപുറകെ ഒന്നായി പരാജയത്തെ നേരിടുന്നു. ഓരോ ദിവസവും വളരുന്ന നിന്റെ അളവറ്റ ‘അഹങ്കാര’ത്തിനാല് ഓരോ പരാജയവും നിന്നെ, എന്നില്‍ നിന്നും അകറ്റി അകറ്റി വളരെ ദൂരത്തേക്കുകൊണ്ടുപോകുന്നു. നീ അന്യായമായി ചെയ്യുന്ന ഓരോ പ്രവൃത്തിയിലും ഞാന്‍ ഇടപെടില്ലെന്നാണോ നിന്റെ വിചാരം? ഓരോ തവണയും നിന്റെ ഗര്‍വ്വ് തലപൊക്കുവാന്‍ തുടങ്ങുമ്പോള്‍ ഞാനതിനെ ചവിട്ടിത്താഴ്ത്തുന്നു. അവസാനം, ഞാനുമായുള്ള ഈ യുദ്ധത്തില്‍ നീ ക്ഷീണിതയാകുന്നു. നീ കരയുകയും നിലവിളിക്കുകയും സ്വയം പഴിക്കുകയും ചെയ്യുന്നു. നിന്റെ കൂടെ അന്യായമായ കാര്യങ്ങള്‍ ചെയ്യാന്‍ സഹായിച്ചവരെല്ലാം അവസാനം നിന്റെ കര്‍മങ്ങളെ നേരിടാന്‍ നിന്നെ തനിയെ വിട്ടിട്ട് യാത്രയായി. നിന്റെ കണ്ണുകളില്‍ യഥാര്‍ഥത്തിലുള്ള പശ്ചാത്താപത്തിന്റെ അശ്രുക്കള്‍ കാണാത്തിടത്തോളം കാലം ഞാന്‍ നിന്നരികില്‍ എത്തുകയോ സഹായിക്കുകയോ ഇല്ല. പശ്ചാത്താപത്തിന്റെ ഓരോ അശ്രുബിന്ദു നീ പൊഴിക്കുമ്പോള്‍ നിന്റെ വ്യഥകളോരോന്നായി കൊഴിഞ്ഞുവീഴും. എല്ലാത്തിന്റെയും ഒടുവില്‍ നീ ഏകാകിനിയല്ല എന്ന് തിരിച്ചറിയാന്‍ തുടങ്ങും. എല്ലായ്പ്പോഴും ഓര്‍ക്കുക. ഭഗവാന് സര്‍വവ്യാപിയാണ്, സര്വസാക്ഷിയാണ്. ഭഗവാന് അനീതിയെ തുടച്ചുമാറ്റാന്‍ വരുന്നു. ഭഗവാന് പൊറുക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. ഭഗവാന് എല്ലാപേരെയും പ്രേമിക്കുന്നു. പ്രേമിക്കുന്നു! പ്രേമിക്കുന്നു.
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: