ന്യൂദല്‍ഹി: ആംആദ്മി പാര്‍ട്ടിക്ക് വീണ്ടും തിരിച്ചടിയായി ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നീക്കം. ആം ആദ്മി നേതാവും ദല്‍ഹിയിലെ മുന്‍ നിയമ മന്ത്രിയുമായ സോമനാഥ് ഭാരതിയുടെ നേതൃത്വത്തില്‍ ആഫ്രിക്കന്‍ സ്വദേശികളുടെ വീടുകളിലേക്ക് അര്‍ദ്ധരാത്ര നടത്തിയ റെയ്ഡില്‍ നടപടി സ്വീകരിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന് ദല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടു.
ഇതാണ് ആംആദ്മിക്ക് തലവേദന സൃഷ്ടിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ ഷെഹസാദ് പൂനാവാലയാണ് സോമനാഥ് ഭാരതിക്കെതിരെ പരാതി നല്‍കിയിരിക്കുന്നതെന്നാണ് അറിയുന്നത്. തെക്കന്‍ ദല്‍ഹിയിലെ ഖിര്‍കി എക്സ്റ്റന്‍ഷനില്‍ ആഫ്രിക്കന്‍ വനിതകള്‍ താമസിക്കുന്ന സ്ഥലത്ത് ജനുവരി 15ന് കുറേയാളുകളുമായെത്തിയ നിയമമന്ത്രി പ്രദേശത്ത് അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ആരോപിച്ചിരുന്നു. മയക്കുമരുന്ന് കച്ചവടവും അനാശാസ്യവും തടയുമെന്ന് പറഞ്ഞ് വനിതകള്‍ താമസിക്കുന്ന സ്ഥലത്തേക്ക് അതിക്രമിച്ചു കയറാനും സോമനാഥ് ഭാരതി ശ്രമിച്ചു.
തുടര്‍ന്ന് സ്ഥലത്തെത്തിയ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവരോട് ആഫ്രിക്കക്കാരുടെ ഫ്ലാറ്റുകളില്‍ റെയ്ഡ് നടത്തണമെന്നാവശ്യപ്പെട്ട് നിയമമന്ത്രി ബഹളമുണ്ടാക്കിയിരുന്നു. എന്നാല്‍ വാറണ്ടില്ലാതെ സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്ത് രാത്രിയില്‍ കയറില്ലെന്ന നിലപാടിലായിരുന്നു പോലീസ്. ഇതോടെ പോലീസുമായി നിയമമന്ത്രി വാക്കുതര്‍ക്കവും നടത്തി. സംഭവത്തിനു ശേഷം ഒരു ആഫ്രിക്കന്‍ വനിത പരാതിയുമായി രംഗത്തെത്തിയതോടെ ദല്‍ഹി പോലീസ് ആംആദ്മി പ്രവര്‍ത്തകരെ പ്രതിയാക്കി കേസെടുത്തിരുന്നു.
എന്നാല്‍ സോമനാഥ് ഭാരതിയുടെ നടപടിയെ ന്യായീകരിച്ച് അന്നത്തെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പോലീസിനെതിരെ നടപടി ആവശ്യപ്പെട്ടു. ഇതോടെയാണ് സംഭവത്തേപ്പറ്റി ജുഡീഷ്യല്‍ അന്വേഷണത്തിന് ലഫ്.ഗവര്‍ണ്ണര്‍ ഉത്തരവിട്ടത്. നിയമമന്ത്രിയുടെ നടപടി തെറ്റായിരുന്നെന്നും പോലീസ് സ്വീകരിച്ചത് കൃത്യമായ നിലപാടാണെന്നുമുള്ള ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് ആംആദ്മി പാര്‍ട്ടിക്ക് തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: