ന്യൂദല്‍ഹി: ഇന്ത്യയുടെ 41 ന്നാമത് ചീഫ് ജസ്റ്റിസായി സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജി ആര്.എം. ലോധ നിയമിതനാകും. ചീഫ് ജസ്റ്റിസ് പി. സദാശിവം ഏപ്രില്‍ 26നു വിരമിക്കുന്ന സാഹചര്യത്തിലാണു പുതിയ നിയമനം. ജസ്റ്റിസ് ലോധയുടെ പേര് ശുപാര്‍ശ ചെയ്തുകൊണ്ടുള്ള ചീഫ് ജസ്റ്റിസ് പി. സദാശിവത്തിന്റെ അറിയിപ്പ് കേന്ദ്ര നിയമമന്ത്രാലയത്തിനു ലഭിച്ചു. നിയമനം സംബന്ധിച്ച വിജ്ഞാപനം ഉടനുണ്ടാകുമെന്നാണു സൂചന.
പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ലോധ 2008 ഡിസംബറിലാണ് സുപ്രീംകോടതിയിലെത്തിയത്. 1994ല്‍ രാജസ്ഥാന് ഹൈക്കോടതിയില്‍നിന്നു ജഡ്ജിയായി സേവനം തുടങ്ങിയ ഇദ്ദേഹം, ബോംബെ ഹൈക്കോടതിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014 സെപ്റ്റംബര്‍ 27നു ലോധ വിരമിക്കും. രാജ്യവ്യാപകമായി ആസിഡിന്റെ വില്പന നിയന്ത്രിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ സുപ്രധാന വിധി പുറപ്പെടുവിച്ചത് ജസ്റ്റിസ് ആര്.എം. ലോധയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച് കേരളവും തമിഴ്നാടുമായുള്ള തര്‍ക്കം സംബന്ധിച്ച കേസിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ തലവനും ഇദ്ദേഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: