പള്ളുരുത്തി: എപ്പോഴും വിടര്‍ന്ന മുഖത്തോടുകൂടി മാത്രമേ ഹാര്‍മോണിസ്റ്റ് രാധാകൃഷ്ണനെ നാട്ടുകാര്‍ കണ്ടിട്ടുള്ളൂ. പ്രശസ്തരായ ഒരുപാട് ഗായകര്‍ക്കായി രാധാകൃഷ്ണന്റെ ഹാര്‍മോണിയത്തില്‍നിന്നും നാദം ഉയര്‍ന്നു. ഒടുവില്‍ ഗസല്‍ ഗായകന് ഉമ്പായിയുടെ ഏറ്റവും പ്രിയപ്പെട്ട ഹാര്‍മോണിസ്റ്റായി രാധാകൃഷ്ണന് മാറി. ഞായറാഴ്ച പുലര്‍ച്ചെ ആലപ്പുഴയില്വെച്ചുണ്ടായ ഒരു വാഹനാപകടത്തില്‍ രാധാകൃഷ്ണന് ഈ ലോകത്തോട് വിടപറയുകയായിരുന്നു. തിരുവനന്തപുരത്ത് ലീലാ ഗ്രൂപ്പിന്റെ സംഗീതസായാഹ്നത്തില്‍ പങ്കെടുത്തുവരികയായിരുന്ന രാധാകൃഷ്ണനും സുഹൃത്തുക്കളും സഞ്ചരിച്ച കാറിലേക്ക് ഒരു ടൂറിസ്റ്റ്ബസ് ഇടിച്ചുകയറുകയായിരുന്നു. അപകടസ്ഥലത്തുതന്നെ രാധാകൃഷ്ണന് മരണമടഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സംഗീതസപര്യ തുടരുന്ന രാധാകൃഷ്ണന് വാദ്യോപകരണങ്ങളെല്ലാം തന്നെ അനായാസേന വഴങ്ങുമായിരുന്നു. ഒരു വര്‍ഷത്തില്‍ പലതവണ വിവിധ രാജ്യങ്ങളിലേക്കുള്ള ട്രിപ്പുകള്‍. ഗാനലോകരംഗത്തെ മുഴുവന്പേരുമായിട്ടുള്ള സൗഹൃദം ഇതെല്ലാംതന്നെ രാധാകൃഷ്ണനെ വ്യത്യസ്തനാക്കിയിരുന്നു.
കഴിഞ്ഞ ഇരുപത് വര്‍ഷത്തിലധികമായി രാധാകൃഷ്ണന് ഉമ്പായിക്കൊപ്പം ഗസല്‍ ഗാനരംഗത്ത് സജീവമാണ്. രാധാകൃഷ്ണനും സുഹൃത്തുക്കളും ഒത്തുചേര്‍ന്ന് ഒരു മ്യൂസിക് സിംഫണി രൂപീകരിക്കുന്നതിനുള്ള നീക്കങ്ങള്‍ തുടങ്ങിയിരുന്നു. അതിന്റെ ചര്‍ച്ചകള്‍ സജീവമായി നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാധാകൃഷ്ണന് സുഹൃത്തുക്കളില്‍നിന്നും ഒാടിമറയുകയായിരുന്നു. നാട്ടിലും പുറത്തുമായി ഒട്ടേറെ പുരസ്കാരങ്ങള്‍ ഈ യുവകലാകാരനെത്തേടിയെത്തിയിരുന്നു.
രാധാകൃഷ്ണന് ഇടയ്ക്കിടയ്ക്ക് സുഹൃത്തുക്കളോട് പറയുമായിരുന്നു സംഗീതവുമായി ബന്ധപ്പെട്ട ചടങ്ങില്വെച്ചായിരിക്കണം നമ്മുടെയൊക്കെ അന്ത്യമെന്ന്. പക്ഷെ വിധി അത് തിരുത്തി. സാമൂഹ്യരംഗത്തും സേവനരംഗത്തും ഒട്ടേറെ പ്രസ്ഥാനങ്ങളിലും രാധാകൃഷ്ണന് പ്രവര്‍ത്തിച്ചിരുന്നു. സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ സജീവസാന്നിധ്യവുമായിരുന്നു ഇദ്ദേഹം.
എപ്പോഴും ചിരിച്ചുകൊണ്ട്.. സൗഹൃദം പുതുക്കാന്‍ കൊച്ചിയില്‍ ഇനി രാധാകൃഷ്ണനില്ല. ഹാര്‍മോണിയത്തിന്റെ തന്ത്രികളില്‍ വിരലുകള്‍ അമര്‍ത്തുമ്പോള്‍ ആ മാന്ത്രികസ്പര്‍ശത്താല്‍ ഉതിരുന്ന സംഗീതകണങ്ങള് നമുക്ക് മറ്റൊരു രാധാകൃഷ്ണനുമില്ല.
റോഷന് പള്ളുരുത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: