ജുബ: ആഭ്യന്തര കലാപം തുടരുന്ന തെക്കന്‍ സുഡാനില്‍ നിന്നും രണ്ടര ലക്ഷത്തോളം പേര് പലായനം ചെയ്തെന്ന് ഐക്യരാഷ്ട്രസഭ.
എട്ട് ലക്ഷത്തോളം പേര് സ്വന്തം വാസം സ്ഥലം ഉപേക്ഷിച്ച രാജ്യത്തെ മറ്റിടങ്ങളിലേക്ക് പലായനം ചെയ്തെന്നും യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു.ആഭ്യന്തര കലാപം വീണ്ടും രൂക്ഷമായാല്‍ പലായനം ചെയ്യുന്നവരുടെ എണ്ണം ഇനിയും വര്‍ധിക്കും.
രാജ്യത്തെ 4.9 മില്യണ്‍ ആളുകള്‍ക്ക് അടിയന്തര സഹായം ആവശ്യമാണെന്നും യുഎന്‍ പറയുന്നു.പുറത്താക്കപ്പെട്ട വൈസ് പ്രസിഡന്റ് റെയ്ക് മാച്ചറുടെ അനുയായികള്‍ നടത്തിയ അട്ടിമറി ശ്രമമാണ് കഴിഞ്ഞ ഡിസംബറില്‍ ആഭ്യന്തര കലാപത്തിന് ഇടയാക്കിയത്.
സര്‍ക്കാരും വിമതരും തമ്മില്‍ ജനുവരിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവെച്ചിരുന്നെങ്കിലും ചിലയിടങ്ങളില്‍ ഏറ്റുമുട്ടല്‍ തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.ഏറെക്കാലം നീണ്ട രക്തരൂക്ഷിത പോരാട്ടങ്ങള്‍ക്കൊടുവില്‍ 2011ലാണ് സുഡാനെ വിഭജിച്ച് തെക്കന്‍ സുഡാന് രൂപംകൊണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: