റിയോ ഡി ജനിറോ: ബ്രസീലില്‍ ട്രക്കും മിനിബസും കൂട്ടിയിടിച്ച് 14 പേര് മരിച്ചു. 19 പേര്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച രാത്രി ബ്രസീലിയന്‍ നഗരമായ മനൗസിലാണ് അപകടമുണ്ടായത്.
മണല്‍ കയറ്റി വരികയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് എതിര് ദിശയില്‍ വരികയായിരുന്ന മിനി ബസില്‍ ഇടിക്കുകയായിരുന്നു. മരിച്ചവരില്‍ രണ്ടു വാഹനങ്ങളുടെയും ഡ്രൈവര്‍മാരും ആറുമാസം ഗര്‍ഭിണിയായ സ്ത്രീയും ഒരു വയസുള്ള കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്.
പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ടു പേരുടെ നില ഗുരുതരമാണ്. നഗരത്തില്‍ റോഡ് പണിക്കുപയോഗിക്കുന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: