പൂഞ്ഞാര്‍: ആന്റോ ആന്റണി എംപിക്ക് വോട്ട് ചെയ്ത് വഞ്ചിതരായ കര്‍ഷകരുടെ പ്രതിഷേധപ്രകടനം പൂഞ്ഞാര്‍ ടൗണില്‍ നടന്നു. കസ്തൂരി രംഗന് റിപ്പോര്‍ട്ട് നടപ്പിലാക്കിയപ്പോള്‍ കര്‍ഷകരെ രക്ഷിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാതെ വോട്ടുചെയ്ത മലയോരമേഖലയിലെ കര്‍ഷകജനതയെ വഞ്ചിച്ചെന്നും ഇത്തവണ വഞ്ചിതരായ കര്‍ഷകരുടെ കൂട്ടായ്മയിലൂടെ പരാജയപ്പെടുത്തുമെന്നും പ്രകടനം നടത്തിയ കര്‍ഷകര്‍ പ്രഖ്യാപിച്ചു.
റബ്ബറിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന തങ്ങളുടെ കൃഷിഭൂമി പരിസ്ഥിതി ലോല മേഖലയാക്കിയതിലൂടെ കൃഷിചെയ്യാനും ജീവിക്കാനുമാവാത്ത സ്ഥിതിയിലായി. ഇന്നലെ വൈകിട്ട് കര്‍ഷകരുടെ വന്‍ പ്രതിഷേധ റാലിയും നടന്നു. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ മലയോര മേഖലകളില്‍ വോട്ടുതേടി എത്തിയാല്‍ ആന്റോ ആന്റണിയെ തടയുമെന്ന സൂചനയുമുണ്ട്. നാടിനെ ഒറ്റിയ രാഷ്ട്രീയ ക്കാര്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡുകള്‍ പലവീടുകളുടെയും പടിക്കല്‍ സ്ഥാനംപിടിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: