കാസര്‍കോട്: കാസര്‍കോട്ട് ഏപ്രില്‍ എട്ടിന് നടക്കുന്ന നരേന്ദ്ര മോദി റാലിയില്‍ ഒന്നര ലക്ഷം പേര് പങ്കെടുക്കും. ഭാരത് വിജയ് റാലി കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലാണ്. നേരത്തെ ഇത് ഏപ്രില്‍ നാലിനായിരുന്നു നിശ്ചയിച്ചിരുന്നത്.
മുന്നണികളുടെ അവസരവാദ നിലപാടില്‍ വികസന പിന്നോക്കാവസ്ഥയിലായ കാസര്‍കോടിന് മാറ്റത്തിന്റെ കാഹളമാണ് മോദിയുടെ വരവെന്ന് നേതാക്കള്‍ പറഞ്ഞു. ചരിത്രപരമായ ദൗത്യവുമായാണ് മോദിയെത്തുന്നത്. ഇതുവരെ കാണാത്ത ജനസഞ്ചയത്തിന് കാസര്‍കോട് സാക്ഷിയാകും. ബിജെപിയുടെ പ്രചാരണം ജനങ്ങള്‍ ഏറ്റെടുത്തുവെന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും കേന്ദ്രങ്ങളില്‍ നിന്നും യുവാക്കള്‍ ബിജെപിയിലേക്ക് ഒഴുകുന്നു. പുതിയ മേഖലകളില്‍ ബിജെപി സ്വാധീനമുറപ്പിക്കുന്നുവെന്ന് നേതാക്കള്‍ പറഞ്ഞു. ജില്ലാ പ്രസിഡണ്ട് പി.സുരേഷ്കുമാര്‍ ഷെട്ടി, ദേശീയ സമിതിയംഗം മടിക്കൈ കമ്മാരന്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെശ്രീകാന്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: