ആലപ്പുഴ: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് പോലീസുമായുള്ള ധാരണ പ്രകാരം കോടതിയില്‍ കീഴടങ്ങി. പുന്നപ്ര തെക്ക് പഞ്ചായത്ത് 14 വാര്‍ഡ് പുതുവല്‍ ഇക്ബാലാണ് അമ്പലപ്പുഴ കോടതിയില്‍ കീഴടങ്ങിത്. 14 ദിവത്തേക്ക് റിമാന്റ് ചെയ്ത പ്രതിയെ ഒരാഴ്ചത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനായി കോടതിയില്‍ അപേക്ഷ നല്‍കിയെന്ന് ഡിവൈഎസ്പി: ജോണ്സണ് ജോസഫ് പറഞ്ഞു. ചമ്പക്കുളം സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം 108 ആംബുലന്‍സ് ്രെഡെവറായി ജോലി നോക്കുന്നതിനിടെയാണ് 17 കാരിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചത്.
ആറ് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടി നാലുമാസം മുന്‍പാണ് വീട്ടില്‍ അറിയിക്കുന്നത്. തുടര്‍ന്ന് ബന്ധുക്കളും സമുദായ നേതാക്കളും ഇക്ബാലുമായി ബന്ധപ്പെട്ടപ്പോള്‍ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഈ മാസം അവസാനം ഇക്ബാലിന്റെ സഹോദരിയുടെ വിവാഹമാണെന്നും അതിന് ശേഷം പെണ്‍കുട്ടിയുടെ വീട്ടിലെത്താമെന്നുമാണ് ഉറപ്പ് നല്‍കിയിരുന്നത്.
എന്നാല്‍ ഇതിനു ശേഷം ഇക്ബാലിന്റെ ഫോണിലേക്ക് പലതവണ വിളിച്ചെങ്കിലും ബന്ധപ്പെടാനാവാതിരുന്നതില് സംശയം തോന്നിയ വീട്ടുകാരുടെ അന്വേഷണത്തിലാണ് ഇയാള്‍ വിവാഹിതനാണെന്നും ഒരു കുട്ടിയുടെ അച്ഛനാണെന്നും അറിയുന്നത്. പെണ്‍കുട്ടി അമ്പലപ്പുഴ സിഐ: സാനിക്ക് പരാതി നല്കി. വിവാഹ വാഗ്ദാനം നല്കി വണ്ടാനത്തുള്ള ലോഡിജില്‍ താമസിപ്പിച്ച് തന്നെ പലതവണ പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്.
സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഇക്ബാലിനെ കുറിച്ച് അന്വേഷണം നടത്തി വരുന്നതിനിടെയാണ് കോടതിയില്‍ കീഴടങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: