കോഴിക്കോട്: ജന്മഭൂമിയുടെ മുന്നേറ്റത്തിന് കടത്തനാടിന്റെ കയ്യൊപ്പ്. ജന്മഭൂമിയുടെ വടകര സബ് ബ്യൂറോയുടെ ഉദ്ഘാടനം പ്രമുഖസാഹിത്യകാരന് പി.ആര്. നാഥന് നിര്‍വ്വഹിച്ചു. വടകര മുന്‍സിപ്പല്‍ ചെയര്‍ പേഴ്സണ്‍ പി.പി. രഞ്ജിനി അധ്യക്ഷത വഹിച്ചു. എം.എല്‍.എ സി.കെ. നാണു മുഖ്യാതിഥിയായിരുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.ഡോക്റ്ററേറ്റ് നേടിയ ജന്മഭൂമി മുന്‍ ലേഖകന്‍ ചെറുവാച്ചേരി രാധാകൃഷ്ണനെ ചടങ്ങില്‍ കെ.ബി. ശ്രീകുമാര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ഡപ്യൂട്ടി എഡിറ്റര്‍ കെ. മോഹന്‍ദാസ്, യൂണിറ്റ് മാനേജര്‍ വി. അനില്‍ കുമാര്‍. നഗരസഭാ പ്രതിപക്ഷ നേതാവ് സി.എച്ച്.വിജയന്, പ്രസ്സ് ക്ലബ് പ്രസിഡന്റ് സൂപ്പി കുനിയില്‍, സോമന് മുതുവന, പ്രദീപ് ചോമ്പാല, ചുള്ളിയില്‍ നാരായണന്, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് എം. പ്രദീപന്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.പി.രാജന് തുടങ്ങിയവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി. എന്‍.കെ.ബാലകൃഷ്ണന് മാസ്റ്റര്‍ സ്വാഗതവും വി.പി. സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: