ന്യൂദല്‍ഹി: സ്ലീപ്പര്‍ സെല്ലുകളെയാണ് രാജ്യത്തെ ഭീകരവിരുദ്ധ ഏജന്‍സികള്‍ എക്കാലവും ഭയപ്പെടുന്നത്. ഭീകരസംഘടനകളുടെ പരിശീലനം ലഭിച്ച ഇവര്‍ സാധാരണക്കാരെപ്പോലെ ഏതെങ്കിലും പ്രദേശത്ത് ജോലിചെയ്ത് ജീവിക്കുകയാണ് ചെയ്യുന്നത്. അതതു സമയത്ത് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം ലഭിക്കുമ്പോള്‍ ദൗത്യം നിര്‍വഹിക്കുകയാണ് പതിവ്. ചിലപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാകും സ്ലീപ്പര്‍ സെല്ലുകള്‍ക്ക് ഭീകരപ്രവര്‍ത്തനത്തിനുള്ള ദൗത്യം എത്തുക. കേരളത്തില്‍ സ്ലീപ്പര്‍ സെല്ലുകളായി നിരവധി പേര് ഉണ്ടെന്നാണ് ലഭിക്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: