ഇടുക്കി : മൂന്നാറില്‍ വച്ച് ദല്‍ഹി സ്പെഷ്യല്‍ സെല്ലിന്റെ പിടിയിലായ ലഷ്കര്‍-ഇ-തോയിബയുടെ ഇന്ത്യയിലെ ചുമതലക്കാരനായ ഭീകരന് വഖാസ് മൂന്നാറില്‍ താമസിച്ചത് രണ്ടു മാസം. ഇവര്‍ താമസിച്ചിരുന്ന കോട്ടേജിന്റെ ചുമതലക്കാരന് മുനീഷാണ് ഈ വിവരം വെളിപ്പെടുത്തിയത്. മൂന്നാറിലെ ഒരു ടൂറിസ്റ്റ് ഗൈഡാണ് വഖാസിനെ പരിചയപ്പെടുത്തിയതെന്ന് മുനീഷ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ചായക്കട നടത്താനാണ് മൂന്നാറില്‍ എത്തിയതെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. മൂന്നാറില്‍ നാലു വര്‍ഷമായി പെട്ടിക്കട നടത്തിവന്നിരുന്ന ജമീര്‍ സഫീര്കൂള് ആയിരുന്നു ഇയാളോടൊപ്പം ഉണ്ടായിരുന്നത്. മിക്കവാറും സമയങ്ങളിലും വഖാഫ് മുറിയില്‍ ഉണ്ടാകാറില്ലെന്ന് മുനീഷ് പറയുന്നു. ഇപ്പോള്‍ പിടിയിലായ ലഷ്കര്‍-ഇ-തോയിബ ഭീകരന് തഹസീന്‍ അക്ബറെ ജമീന്‍ സഫീകൂളിന്റെ പെട്ടിക്കടയില്‍ വച്ച് പലപ്പോഴും കണ്ടിട്ടുണ്ടെന്ന് മുനീഷ് പറഞ്ഞു. ഇവരുടെ അറസ്റ്റിന്ത്തുടര്‍ന്ന് പെട്ടിക്കടക്കാരനും ടൂറിസ്റ്റ് ഗൈഡും മുങ്ങിയിരിക്കുകയാണ്.
വഖാഫ് മുറിയില്‍ വച്ച് അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ അയാളുടെ പാന്‍ കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സും പോലീസിന് ലഭിച്ചിരുന്നതായും മുനീഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: