കോഴിക്കോട്: തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സ്ഥാനം രാജിവയ്ക്കേണ്ടി വരുമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന് മാസ്റ്റര്‍.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിനെതിരായ വിലയിരുത്തലാകും. തുടക്കത്തില്‍ കോണ്‍ഗ്രസിനു പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ മങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിന് ഭൂരിപക്ഷം ലഭിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ ദില്ലി ചലോ മുഖാമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
യുപിഎ ഭരിക്കുമ്പോള്‍ രാജ്യത്തെ വികസനം സമ്പന്നര്‍ക്കും കോര്‍പ്പറേറ്റ് ശക്തികള്‍ക്കുമാണ് ലഭിച്ചത്. സാധാരണ ജനങ്ങളുടെ ജീവിതത്തിലാണ് വികസനം വേണ്ടത്. യുപിഎ സര്‍ക്കാറിന്റെ കാലഘട്ടത്തില്‍ അതുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: