ഈ ഭൂഗോളം മുഴുവന്‍ സൗഭാഗ്യ സമ്പൂര്‍ണ്ണമാക്കി തീര്‍ത്തത് അടിമകള്‍ മാത്രമാകുന്നു. അതോടൊത്തു അടിമപ്പെടുത്തിയവര്ക്കും അദ്ധ്വാനിച്ചിരുന്നെങ്കില്‍ അവരുടേത് അവരവര്‍ക്ക് അനുഭവിക്കാമായിരുന്നു. അടിമകളുടെ പ്രവര്‍ത്തിഫലം അടിമപ്പെടുത്തിയവര്‍ അപഹരിച്ച് അനുഭവിച്ചതുകൊണ്ട് അടിമകള്‍ക്ക് യാതൊന്നും ഇല്ലാതെയായി. ദൃഷ്ടാന്തം, എലിയെ ഭക്ഷിക്കുന്ന പൂച്ച, എലിയുടെ കണ്ണില്‍ക്കൂടി രക്തം ചാടിയാലും പൂച്ചയുടെ വിശപ്പു തീര്‍ക്കണമെന്നേ അതിനുദ്ദേശ്യമുള്ളൂ. ഇതെല്ലാം കരുതിയിട്ടാണ് മൃഗങ്ങളോടെന്നപോലെ അടിമകളോട് പെരുമാറിയത്. ഭൂമിയുള്ളോരു കാലവും ഇവര്‍ക്ക് സ്വാതന്ത്ര്യം കൊടുക്കണമെന്ന് അടിമപ്പെടുത്തിയവര്‍ കരുതിയിരുന്നില്ല. അതുകൊണ്ടാണ് അടിമ പ്രമാണം അന്തരിക്കാത്തവിധം ചെമ്പോലകളിലും ശിലകള്‍ മുതലായവയിലും എഴുതപ്പെട്ടിരിക്കുന്നത്. എന്നുമാത്രമല്ല, അടിമകളെ ബന്ധിക്കുന്ന ചങ്ങലകളും കൊല്ലുന്ന വാളും ഉടമസ്ഥന്മാരുടെ അഥവാ ജന്മികളുടെ ഗൃഹത്തില്‍ അല്ലെങ്കില്‍ മനകളിലും മറ്റും ഇന്നും സൂക്ഷിച്ചിട്ടുണ്ട്.
– അഡ്വ. പി.കെ.വിജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: