Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 441-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2014, 06:44 pm IST
inSamskriti

സ്ഥിതം സര്‍വ്വം പരിത്യജ്യ യ: ശേതേളസ്നേഹദീപവത്‌

സ രാജതെ പ്രകാശാത്മാ സമ: സസ്നേഹദീപവത്‌

ബ്രാഹ്മണന്‍ (ചൂഡാല) പറഞ്ഞു: എല്ലാറ്റിന്റെയും ഏകഹേതുവായതും, എല്ലാമടങ്ങുന്നതും എല്ലാറ്റിന്റെയും പൊരുളായതുമായ ആ വസ്തുവിന്റെ പരിത്യാഗം മാത്രമേ സമ്പൂര്‍ണ്ണ സന്യാസത്തിനു വഴിതെളിക്കൂ.

ശിഖിധ്വജന്‍ പ്രാര്‍ത്ഥിച്ചു: മഹാത്മാവേ, എന്താണീ വസ്തുവെന്ന്‌ എന്നെ പ്രബോധിപ്പിച്ചാലും.

ബ്രാഹ്മണന്‍ പറഞ്ഞു: പുണ്യാത്മാവേ, ആ വസ്തു മനസ്സാണ്‌. ജീവന്‍, പ്രാണന്‍, ചിത്തം, എന്നെല്ലാം അതറിയപ്പെടുന്നു. അത്‌ ജഡമോ അജഡമോ അല്ല. അതെപ്പോഴും ചിന്താക്കുഴപ്പത്തിന്റെ രീതിയില്‍ എല്ലാത്തിന്റെയും എല്ലാമായി നിലകൊള്ളുന്നു. ചിത്തമാണീ സംഭ്രാന്തി, അല്ലെങ്കില്‍ ലോകം എന്നറിയപ്പെടുന്നത്‌. അതാണ്‌ മനുഷ്യന്‍. അതാണ്‌ സാമ്രാജ്യങ്ങളുടെ, ദേഹത്തിന്റെ, ഭാര്യാ പുത്രാദികളുടെയെല്ലാം മൂലബീജം. ഈ ബീജത്തെ പരിത്യജിച്ചാല്‍ പൂര്‍ണ്ണ സന്യാസമായി. അതോടെ വര്‍ത്തമാനവും ഭാവിയുമെല്ലാം ത്യജിച്ചു കഴിഞ്ഞു.

ഇക്കാണുന്നതെല്ലാം നന്മ, തിന്മ, കാട്‌, നാട്‌, സാമ്രാജ്യങ്ങള്‍ എല്ലാം ചിത്തമുള്ള ഒരുവനില്‍ സംഭ്രമം ഉണ്ടാക്കുന്നു. എന്നാല്‍ മനസ്സില്ലാത്ത ഒരുവന്‌ അവ ആനന്ദസ്രോതസ്സാണ്‌. മരത്തെ കാറ്റ്‌ പിടിച്ചു കുലുക്കുന്നതുപോലെ ദേഹത്തെ പ്രകമ്പനം കൊള്ളിക്കുന്നത്‌ മനസ്സാണ്‌. ജനന, മരണ, ജരാനരകള്‍ തുടങ്ങിയ വൈവിദ്ധ്യമാര്‍ന്ന അനുഭവങ്ങള്‍, പരമപൂജനീയരായ മഹാത്മാക്കളുടെ നിശ്ചയദാര്‍ഢ്യം, എന്നുവേണ്ട, എല്ലാമെല്ലാം മനോവ്യാപാരങ്ങളാണ്‌.

മനസ്സ്‌ തന്നെയാണ്‌ ബുദ്ധി, വിശ്വം, അഹങ്കാരം, പ്രാണന്‍, എന്നെല്ലാം അറിയപ്പെടുന്നതും. അതിനാല്‍ മനസ്സിന്റെ പൂര്‍ണ്ണനിരാസമാണ്‌ സന്യാസം. മനസ്സിനെ പരിത്യജിക്കുമ്പോള്‍ സത്യദര്‍ശനമായി. വൈവിദ്ധ്യം, ഏകാത്മകത തുടങ്ങിയ ധാരണകള്‍ക്ക്‌ അവസാനമായി. പ്രശാന്തിയാണ്‌ പിന്നെ. എന്നാല്‍ തന്റേതല്ലാത്ത വസ്തുവിനെ ത്യജിക്കുന്നതിലൂടെ ‘തന്റെ, നിന്റെ’, എന്ന മട്ടിലുള്ള ഭിന്നത നാം സ്വയം ഉള്ളില്‍ സൃഷ്ടിക്കുകയാണ്‌. ഒരുവന്‍ എല്ലാം പരിത്യജിക്കുമ്പോള്‍ അനന്താവബോധം എന്ന നിശ്ശൂന്യതയില്‍ എല്ലാമെല്ലാം അടങ്ങിയിരിക്കുന്നു.

‘എണ്ണയില്ലാത്ത വിളക്കെന്നപോലെ ഒരുവന്‍ സമ്പൂര്‍ണ്ണ സന്യാസാവസ്ഥയില്‍ അഭിരമിക്കുമ്പോള്‍ അയാള്‍ നിറയെ എണ്ണയിട്ടു കത്തിച്ച നിലവിളക്കുപോലെ ജാജ്വല്യപ്രഭയാര്‍ന്നു വിളങ്ങുന്നു.’ രാജ്യമെല്ലാം ഉപേക്ഷിച്ചിട്ടും അങ്ങ്‌ നിലനില്‍ക്കുന്നു. അതുപോലെ മനസ്സുപേക്ഷിച്ചാലും അനന്തബോധം നിലനില്‍ക്കും. ഈ വസ്തുക്കളെല്ലാം കത്തിച്ചു കളഞ്ഞിട്ടും അങ്ങേയ്‌ക്ക്‌ മാറ്റമൊന്നുമില്ല. മനസ്സിനെ മുഴുവനും ഉപേക്ഷിച്ചാലും അങ്ങിലെ പൊരുളിന്‌ മാറ്റമേതുമില്ല. എല്ലാമെല്ലാം പരിത്യജിച്ചവന്‌ ജരാനരാദി ഭയങ്ങളോ ജീവിത സംഭവങ്ങളോ ബാധകമല്ല.

അത്‌ മാത്രമാണ്‌ പരമാനന്ദാവസ്ഥ. മേറ്റ്ല്ലാം കൊടുംദുഃഖങ്ങള്‍! ഓം!

ഈ സത്യം അറിയൂ. ഇനി അങ്ങേയ്‌ക്കിഷ്ടംപോലെ ചെയ്യാം. ആ സമ്പൂര്‍ണ്ണസന്യാസത്തില്‍ ഏറ്റവും ഉന്നതജ്ഞാനമായ ആത്മജ്ഞാനമുണ്ട്‌. നിശ്ശൂന്യശൂന്യത എന്ന കുടത്തിലാണ്‌ വിലപ്പെട്ട രത്നക്കല്ലുകള്‍ ഉള്ളത്‌. സഖ്യമുനി (ബുദ്ധന്‍) ഇങ്ങിനെയാണ്‌ സംശയങ്ങള്‍ക്കെല്ലാം അതീതമായ പ്രബുദ്ധാവസ്ഥയെ പ്രാപിച്ചത്‌. അദ്ദേഹമാ അവസ്ഥയില്‍ സുദൃഢമായി വിരാജിക്കുകയും ചെയ്തു. അതുകൊണ്ട്‌ രാജാവേ അങ്ങും ആ സമ്പൂര്‍ണ്ണ സന്യസ്താവസ്ഥയെ പ്രാപിച്ചാലും. അവിടെ അങ്ങേയ്‌ക്ക്‌ സ്വരൂപത്തെ കണ്ടെത്താം. ‘ഞാന്‍ എല്ലാം പരിത്യജിച്ചിരിക്കുന്നു’ എന്ന ചിന്തയെപ്പോലും ത്യജിക്കണം. അങ്ങിനെ പരമപ്രശാന്തിയടയാം.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.