ലണ്ടന്‍: ഇംഗ്ലണ്ടില്‍ എവിടെയും ദേശീയപതാകക്കൊപ്പം മഴവില്‍ക്കൊടിയും പാറിപ്പറക്കുന്നു. അത് ഉപപ്രധാനമന്ത്രി നിക് ക്ലെഗ്ഗിന്റെ പ്രത്യേക നിര്‍ദ്ദേശമാണ്. 2013 ജൂലായില്‍ സര്‍ക്കാര്‍ പാസാക്കിയ സ്വവര്‍ഗ്ഗ വിവാഹ നിയമം ഇന്നു മുതലാണ് പ്രാവര്‍ത്തികമാകുന്നത്.
ആണിന് ആണിനേയും പെണ്ണിന് പെണ്ണിനേയും ഇന്നു മുതല്‍ വിവാഹം കഴിക്കുന്നതിനു നിയമ സാധുതയായി. സ്വവര്ഗ്ഗികളുടെ സംഘടന അംഗീകരിച്ചതാണ് മഴവില്‍ നിറങ്ങള്‍ ഒന്നിക്കുന്ന മഴവില്‍ക്കൊടി. മന്ത്രിസഭാ മന്ദിരത്തിനു മുകളിലും കൊടി പാറുന്നുണ്ട്, യാങ്കിക്കൊടിയോടൊപ്പം.
സാധാരണക്കാര്‍ക്കൊപ്പം സൈന്യത്തിലും കോണ്‍സലേറ്റുകളിലും സ്വവര്‍ഗ്ഗ വിവാഹം 2014 ജൂണ്‍ മാസത്തോടെ നടപ്പിലാകുമെന്നും സൈനിക ചാപ്പലുകളില്‍ ഇതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: