ഗണ്‍മാനായിരുന്ന സലിം രാജിന്റെ ഭൂമിതട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടസാഹചര്യത്തില് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിരാജിവെക്കണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി.മുരളിധരന് പറഞ്ഞു. ഈകേസുമായിബന്ധപ്പെട്ട ഹൈക്കോടതി നടത്തിയപരാമര്‍ശം ശ്രദ്ധേയമാണ്. ജനാധിപത്യമര്യാദയുടെയും ധാര്‍മികതയുടെയും അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനംവെക്കുകയാണ് വേണ്ടത്. പാലക്കാട് പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍ ഡി എഫിനുംയുഡിഎഫിനും ബിജെ പി ഭീഷണിയായത് കൊണ്ടാണ് ഇരുകൂട്ടരും ബിജെപി വോട്ട് കച്ചവടം നടത്തുന്നുവെന്നാരോപിക്കുന്നത്. കേന്ദ്ര മന്ത്രി എ.കെ. ആന്റണി വിമര്‍ശനങ്ങള്‍ക്ക് അതീനമല്ല.അദ്ദേഹത്തിനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ക്ക് മറുപടിപറയാന്‍ ബാധ്യസ്ഥനാണ്. രാജ്യംകണ്ടതില് വെച്ച് ദുര്‍ബലനും പരാജിതനും നയപരമായ മരവിപ്പിലുടെ തീരുമാനത്തില്എടുക്കുന്നതിനും വിമുഖത കാണിക്കുന്നവ്യക്തിയാണ് ആന്റണി. ഇത് കൊണ്ടാണ് നരേന്ദ്രമോദി ആന്റണിക്കെതിരെ പ്രസ്താവനയിറക്കിയത്. ഇതിനെ ബി ജെ പിയുടെ ആശയപാപ്പരത്തമാണെന്ന് കോണ്ഗ്രസ്നേതാക്കളുടെപരാമര്ശം വിലപ്പോവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വി. മുരളീധരന്
(ബിജെപി സംസ്ഥാന പ്രസിഡന്റ്)
മുന്‍ ഗണ്മാന് സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പുകേസ് ഹൈക്കോടതി സിബിഐക്ക് വിട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കേസ് സിബിഐക്ക് വിട്ടുകൊണ്ട് കോടതി സര്‍ക്കാറിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വളരെ ഗൗരവമേറിയതാണ്. വീണിടം വിദ്യയാക്കുന്ന നിലപാടാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ സ്വീകരിക്കുന്നത്. ധാര്‍മ്മികതയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി രാജിവെക്കണം. സിബിഐ അന്വേഷണം ഫലപ്രദമായി മുന്നോട്ടു പോവാനുള്ള സാഹചര്യം മുഖ്യമന്ത്രി സൃഷ്ടിക്കണം.
മുസാഫര്‍ കലാപത്തില്‍ യു.പി സര്‍ക്കാറിന്റെ അനാസ്ഥയും കുറ്റകരമായ പങ്കും സുപ്രീംകോടതി വിധിയോടെ കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. സുപ്രീംകോടതി കര്‍ശന സമീപനം സ്വീകരിച്ചിട്ടും കോണ്‍ഗ്രസ്സും സിപിഎമ്മും ലീഗും യാതൊരു പ്രതികരണത്തിനും തയ്യാറായിട്ടില്ല. ന്യൂനപക്ഷങ്ങളെ വോട്ടുബാങ്കാക്കി ഉപയോഗിക്കുന്നതിനപ്പുറം അവരുടെ കാര്യത്തില്‍ താല്‍പ്പര്യമില്ലാത്ത കപട മതേതരക്കാരാണ് ഇക്കൂട്ടരെന്നാണ് മുസാഫര്‍ വിധിയെക്കുറിച്ചുള്ള ഇവരുടെ കുറ്റകരമായ മൗനവും കാണിക്കുന്നത്.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
(ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം)
സലീംരാജ് ഉള്‍പ്പെട്ട കടകംപള്ളി ഭൂമിദാന കേസ് സി ബി ഐക്ക് വിട്ട ഹൈക്കോടതി വിധിയിലെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
മുഖ്യമന്ത്രിക്കേറ്റ കനത്ത പ്രഹരമാണിത്. ഇതിന്റെ ധാര്‍മ്മികത ഏറ്റെടുത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെയെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറി നില്‍ക്കാനുള്ള മര്യാദ ഉമ്മന്‍ചാണ്ടി കാട്ടണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
കോടിയേരി ബാലകൃഷ്ണന്
(പ്രതിപക്ഷ ഉപനേതാവ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: