ചേര്‍ത്തല: ഭാര്യയുടെ ജന്മദിനാഘോഷത്തില് പങ്കെടുത്ത് രാജി മടങ്ങിയത് മരണത്തിലേക്ക്.
ആഗ്രയില്‍ വിമാനാപകടത്തില്‍ മരിച്ച എയര്‍ഫോഴ്സ് വിങ് കമാന്‍ഡര്‍ രാജി.എസ്.നായരെ (37) മരണം തട്ടിയെടുത്തത് ഭാര്യയുടെ പിറന്നാള്‍ പിറ്റേന്ന്. കഞ്ഞിക്കുഴി സ്വദേശിയായ രാജി നായരും കുടുംബവും വര്‍ഷങ്ങളായി ആഗ്രയിലാണ് താമസിക്കുന്നത്. കഞ്ഞിക്കുഴി പഞ്ചായത്ത് രണ്ടാം വാര്‍ഡ് ചെറുവാരണം കൊടിയന്തറവീട്ടില് രവീന്ദ്രന്‍നായരുടെ സഹോദരന് ശശിധരന്‍നായരുടെ പുത്രനാണ് രാജി. 40 വര്‍ഷം മുമ്പാണ് ശശിധരന്‍നായരും കുടുംബവും ആഗ്രയിലേക്ക് പോയത്.
ആഗ്ര മെഡിക്കല്‍ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായാണ് ശശിധരന്‍നായര്‍ വിരമിച്ചത്. ഭാര്യ അമ്മിണി നഴ്സിങ് കോളേജിലെ ട്യൂട്ടറായിരുന്നു. രാജിയുടെ സഹോദരന് വിജി ദുബായിലാണ് ജോലി ചെയ്യുന്നത്. വിജിയുടെ വിവാഹം നാലുവര്‍ഷം മുമ്പ് ചെറുവാരണത്തെ കുടുംബവീട്ടിലാണ് നടത്തിയത്.
വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ രാജിയും ഭാര്യ സ്മിതയും മക്കളായ സമര്‍ഥ്, അഗസ്ത്യ എന്നിവര്‍ എത്തിയിരുന്നതായി ശശിധരന്‍നായര്‍ പറഞ്ഞു. മരണവിവരമറിഞ്ഞ് ശശിധരന്‍നായരും കുടുംബവും ആഗ്രയിലേക്ക് പോകാനുള്ള തയാറെടുപ്പിലാണ്. സംസ്കാരം ഇന്നുതന്നെ നടക്കുന്നതിനാല്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന വിഷമത്തിലാണ് ശശിധരന്‍നായരും കുടുംബവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: